സ്മാര്‍ട്ട് ഫോണിനൊപ്പം കിട്ടുന്ന പിന്‍, സിം സ്ലോട്ട് തുറക്കാന്‍ മാത്രമുള്ളതല്ല, ഇങ്ങനെയും ചില ഉപയോഗങ്ങളുണ്ട്

Jul 14, 2026

seena

സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുമ്പോള്‍ അതിനൊപ്പം ഒരു ചെറിയ പിന്‍ എല്ലാ ഉപയോക്താക്കള്‍ക്കും കിട്ടുന്നുണ്ട്. എന്നാല്‍ അധികം പേരും ഈ പിന്‍ സിം പുറത്തെടുക്കാനാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഈ പിന്നിന് വേറെയും ഉപയോഗങ്ങളുണ്ട്.

ദീര്‍ഘനേരം ഉപയോഗിക്കുന്നത് ഫോണ്‍ ഹാങ്ങ് ആകും. ഇത്തരം സാഹചര്യത്തില്‍, ഈ ചെറിയ പിന്‍ ഉപയോഗിച്ച് ആ പ്രശ്നം പരിഹരിക്കാന്‍ കഴിയും. പല ഫോണുകളിലും ഒരു ചെറിയ റീസെറ്റ് ഹോള്‍ ഉണ്ട്. അത് സിം പിന്‍ ഉപയോഗിച്ച് അമര്‍ത്തി ഫോണ്‍ റീസ്റ്റാര്‍ട്ട് ചെയ്യാം. പല സ്മാര്‍ട്ട്‌ഫോണുകളിലും ഇങ്ങനെ ചെയ്യാന്‍ കഴിയും.

ചെറിയ ദ്വാരങ്ങള്‍ വൃത്തിയാക്കുന്നതിനും മെമ്മറി കാര്‍ഡുകള്‍ നീക്കം ചെയ്യുന്നതിനും ഈ പിന്നിന്റെ മറ്റൊരു ഗുണം ഫോണിന്റെ സ്പീക്കറിനോ ചാര്‍ജിങ് പോര്‍ട്ടിനോ ചുറ്റുമുള്ള പൊടിയും അഴുക്കും വൃത്തിയാക്കാന്‍ ഉപയോഗിക്കാം എന്നതാണ്. കൂടാതെ പ്രത്യേക സിം, മെമ്മറി കാര്‍ഡ് ട്രേകളുള്ള ഫോണുകളില്‍ രണ്ട് ട്രേകളും തുറക്കാന്‍ ഈ പിന്‍ ഉപയോഗിക്കാം.

ചില റൂട്ടറുകളിലും മോഡങ്ങളിലും ഒരു ചെറിയ റീസെറ്റ് ബട്ടണും ഉണ്ട്. ഒരു പിന്‍ ഉപയോഗിച്ച് ഈ ബട്ടണ്‍ അമര്‍ത്തുന്നത് റൂട്ടറിന്റെ ഫാക്ടറി ഡിഫോള്‍ട്ട് ക്രമീകരണങ്ങള്‍ പുനഃസ്ഥാപിക്കാന്‍ സഹായിക്കുന്നു. ഫോണുകള്‍ക്ക് മാത്രമല്ല, സ്മാര്‍ട്ട് വാച്ചുകള്‍ക്കും മറ്റ് ചെറിയ ഉപകരണങ്ങള്‍ക്കും പിന്‍ഹോള്‍ റീസെറ്റ് സിസ്റ്റം ഉണ്ട്. ഇത് വിരല്‍ കൊണ്ട് അമര്‍ത്താന്‍ പ്രയാസമായിരിക്കും. ഈ പിന്‍ ഇത്തരം സാഹചര്യങ്ങളില്‍ പ്രത്യേകിച്ചും ഉപയോഗപ്രദമാണ്.

cake tower new
LATEST NEWS