മുൻ പ്രവാസിയായ യുവാവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Jul 18, 2026

seena

കാഞ്ഞങ്ങാട്: മുൻ പ്രവാസിയായ യുവാവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചിത്താരി കല്ലിങ്കാലിലെ കൃഷ്ണന്റെയും ശാരദയുടെയും മകനായ കെ.പി. കൃപേഷ് (38) ആണ് മരണപ്പെട്ടത്. ശനിയാഴ്ച പുലർച്ചെ 5.30 ഓടെയാണ് കൃപേഷിനെ വീട്ടിനുള്ളിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വർഷങ്ങളോളം വിദേശത്തായിരുന്ന കൃപേഷ് ഏതാനും മാസങ്ങൾക്ക് മുൻപാണ് ഗൾഫിൽ നിന്നും ജോലി അവസാനിപ്പിച്ച് നാട്ടിലെത്തിയത്. സംഭവമറിഞ്ഞ് ഹൊസ്ദുർഗ് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. മരണകാരണം വ്യക്തമല്ലെന്നും സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും ഹൊസ്ദുർഗ് പൊലീസ് അറിയിച്ചു.

ശ്രദ്ധിക്കുക: മാനസിക ബുദ്ധിമുട്ടുകൾ നേരിടുന്നവർ സഹായത്തിനായി സംസ്ഥാന സർക്കാരിന്റെ ‘ദിശ’ ഹെൽപ്‌ലൈൻ നമ്പറായ 1056 ലോ, 0471-2552056 എന്ന നമ്പറിലോ ബന്ധപ്പെടുക. ടോൾ ഫ്രീ കൗൺസിലിങ് സേവനങ്ങൾ ലഭ്യമാണ്.

cake tower new
LATEST NEWS
ഡി. വിജയൻ (63) അന്തരിച്ചു

ഡി. വിജയൻ (63) അന്തരിച്ചു

കൊടുവഴന്നൂർ: തോട്ട വാരം നെടിയവിളവീട്ടിൽ ഡി. വിജയൻ (63) (അഹമ്മദാബാദ്) (സി.പി.ഐ.എം കൊട്ടിയോട്...

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് നാളെ മുതൽ നേരിയ ആശ്വാസം; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് അനുമതി

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് നാളെ മുതൽ നേരിയ ആശ്വാസം; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് അനുമതി

തിരുവനന്തപുരം: കടുത്ത ചൂടും കാലവർഷത്തിന്റെ കുറവും മൂലം സംസ്ഥാനം നേരിടുന്ന രൂക്ഷമായ വൈദ്യുതി...