കിളിമാനൂർ: അച്ഛനെയും മകനെയും തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പ്രതികൾ കസ്റ്റഡിയിൽ. ആരോമൽ, ലാൽ കൃഷ്ണ, അരുൺ എന്നിവരാണ് പോലീസ് കസ്റ്റഡിയിൽ ഉള്ളത്. മുഖ്യപ്രതി സുധീഷ് ഒളിവിലാണ്.
മകളെ വിവാഹം കഴിപ്പിച്ച് നല്‍കാത്തതിലുള്ള പകയാണ് ഗുണ്ടാസംഘം ഗൃഹനാഥനെയും മകനെയും വിളിച്ചുവരുത്തി അതിക്രൂരമായി മർദിക്കുന്നതിന് കാരണമായത്. കിളിമാനൂര്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ വെള്ളല്ലൂര്‍ മൊട്ടലുവിള വട്ടവിളയില്‍ ആളൊഴിഞ്ഞ വീട്ടില്‍ ആണ് ഗുണ്ടാസംഘം ഗൃഹനാഥനെയും മകനെയും വിളിച്ചുവരുത്തി കെട്ടിയിട്ട് മര്‍ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
വര്‍ക്കല വടശേരിക്കോണം , ആര്യഭവനില്‍ അനില്‍കുമാര്‍ (51) മകന് അച്ചു (20) എന്നിവര്‍ക്കാണ് ഗുണ്ടാസംഘത്തില്‍ നിന്ന് ക്രൂരമര്‍ദനം ഉണ്ടായത്.
പിടിയിലായ പ്രതികളെ ആറ്റിങ്ങൽ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തു വരുകയാണ്.

















