കണ്ണൂരിലെ പ്രമുഖ സാംസ്കാരിക പ്രവർത്തകൻ വിജയൻ കൂടാളി നിര്യാതനായി

Jul 28, 2026

കണ്ണൂർ: കണ്ണൂർ ജില്ലയിലെ പ്രമുഖ സാംസ്കാരിക, സാഹിത്യ പ്രവർത്തകൻ പി. വിജയൻ കൂടാളി (66) നിര്യാതനായി. കണ്ണൂരിലെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിൽ പതിറ്റാണ്ടുകളോളം സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. പുരോഗമന കലാസാഹിത്യ സംഘം (പു.ക.സ) മുൻ സംസ്ഥാന സമിതി അംഗമായിരുന്ന അദ്ദേഹം, കെ.എസ്.ഡബ്ല്യു.എഫ് കൂടാളി വില്ലേജ് പ്രസിഡന്റ്, ഡി.വൈ.എഫ്.ഐ കൂടാളി വില്ലേജ് പ്രസിഡന്റ്, ബാലസംഘം വില്ലേജ് സെക്രട്ടറി, മട്ടന്നൂർ കോളേജ് യൂണിയൻ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

കൂടാളി ആർട്സ് കോളേജ് അധ്യാപകൻ, കൂടാളി ക്ഷീര വ്യവസായ സഹകരണ സംഘം സെക്രട്ടറി, കൂടാളി വായനശാല പ്രസിഡന്റ്, ദേശാഭിമാനി ഏജന്റ്, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകൻ എന്നീ നിലകളിലും അദ്ദേഹം ശ്രദ്ധേയമായ സേവനം അനുഷ്ഠിച്ചു.

കണ്ണൂരിലെ എം.എൻ. വിജയൻ സ്മാരക ഗ്രന്ഥാലയത്തിന്റെ രൂപീകരണത്തിലും പ്രവർത്തനങ്ങളിലും മുൻനിരയിലുണ്ടായിരുന്നു. ഗീതയാണ് ഭാര്യ. മക്കൾ: അനൂപ് (അസി. എഞ്ചിനീയർ, ആയിക്കര ഹാർബർ), ഡോ. ആതിര. മരുമക്കൾ: ഹർഷ് (കതിരൂർ), അനുഷ (എറണാകുളം). സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് കണ്ണൂർ പയ്യാമ്പലം ശ്മശാനത്തിൽ നടക്കും.

LATEST NEWS
പാരിപ്പള്ളി മെഡിക്കൽ കോളജിൽ ചികിത്സാപ്പിഴവ് ആരോപണം; കാലിന് പൊട്ടലുമായെത്തിയ യുവാവിനെ ബാൻഡേജ് കെട്ടി വിട്ടെന്ന് പരാതി

പാരിപ്പള്ളി മെഡിക്കൽ കോളജിൽ ചികിത്സാപ്പിഴവ് ആരോപണം; കാലിന് പൊട്ടലുമായെത്തിയ യുവാവിനെ ബാൻഡേജ് കെട്ടി വിട്ടെന്ന് പരാതി

കൊല്ലം: പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സാപ്പിഴവ് ആരോപിച്ച് യുവാവിന്റെ കുടുംബം...

ആറുമാസമായി ശമ്പളമില്ല; ആലത്തൂരിൽ വിഎഫ്പിസികെ ഓഫീസിന് മുന്നിൽ വനിതാ ജീവനക്കാരിയുടെ കുത്തിയിരിപ്പ് സമരം

ആറുമാസമായി ശമ്പളമില്ല; ആലത്തൂരിൽ വിഎഫ്പിസികെ ഓഫീസിന് മുന്നിൽ വനിതാ ജീവനക്കാരിയുടെ കുത്തിയിരിപ്പ് സമരം

ആലത്തൂർ: ആറുമാസമായി ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് ആലത്തൂർ വി.എഫ്.പി.സി.കെ.ഓഫീസിന് മുന്നിൽ വനിതാ...