ഇ-ബൈക്ക് ഡെലിവറി സേവനം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിച്ച് ആര്‍ടിഎ

Jul 28, 2026

seena

ദുബൈ: ദുബായില്‍ ഇലക്ട്രിക് ബൈക്ക് (ഇ-ബൈക്ക്) ഡെലിവറി സേവനം ഏഴ് പുതിയ മേഖലകളിലേക്ക് വിപുലീകരിച്ച് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി. ഫെബ്രുവരിയില്‍ നാല് മേഖലകളില്‍ വിജയകരമായി ആരംഭിച്ച പരീക്ഷണ ഘട്ടത്തിന് പിന്നാലെയാണ് സേവനം വ്യാപിപ്പിച്ചത്.

അല്‍ ത്വവാര്‍ 1, അല്‍ ത്വവാര്‍ 2, അല്‍ ഖിസൈസ് 1, ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് ബൊളീവാര്‍ഡ്, ദുബായ് മീഡിയ സിറ്റി, ജുമൈറ ലേക്ക് ടവേഴ്സ് (ഖഘഠ), ദുബായ് മരീന എന്നിവയാണ് പുതിയ മേഖലകള്‍. ഇതോടെ പൈലറ്റ് ഘട്ടത്തിലുണ്ടായിരുന്ന അല്‍ കറാമ, അല്‍ ഹംരിയ, ഉമ്മു ഹുറൈര്‍, അല്‍ മന്‍ഖൂല്‍ എന്നിവയുള്‍പ്പെടെ സേവനം ലഭ്യമാകുന്ന മൊത്തം മേഖലകളുടെ എണ്ണം 11 ആയി ഉയര്‍ന്നു.

സുസ്ഥിര ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനും പ്രവര്‍ത്തനച്ചെലവ് കുറയ്ക്കുന്നതിനുമായി ആവിഷ്‌കരിച്ച ദുബൈയുടെ കമേഴ്ഷ്യല്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് ലാന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് സ്ട്രാറ്റജി 2030-ന്റെ ഭാഗമായാണ് ഈ നടപടി. സൈക്ലിങ് ട്രാക്കുകളുടെ ലഭ്യത, വ്യാപാര സ്ഥാപനങ്ങളുടെ സാന്നിധ്യം, ഡെലിവറി ആവശ്യക്കാരുടെ എണ്ണം എന്നിവ കണക്കിലെടുത്താണ് പുതിയ മേഖലകള്‍ തെരഞ്ഞെടുത്തത്. പരീക്ഷണ ഘട്ടത്തില്‍ ഉപഭോക്തൃ സംതൃപ്തി 99 ശതമാനവും ഡെലിവറി റൈഡര്‍മാരുടെ സംതൃപ്തി 90 ശതമാനത്തിലധികവും രേഖപ്പെടുത്തിയതായി ആര്‍ടിഎ വ്യക്തമാക്കി.

cake tower new
LATEST NEWS
കൃത്രിമ സൂര്യനെ നിര്‍മ്മിക്കാന്‍ ചൈന; 582 ടണ്‍ ഭാരം, ലോകത്തിലെ ഏറ്റവും വലിയ കാന്തം തയ്യാര്‍

കൃത്രിമ സൂര്യനെ നിര്‍മ്മിക്കാന്‍ ചൈന; 582 ടണ്‍ ഭാരം, ലോകത്തിലെ ഏറ്റവും വലിയ കാന്തം തയ്യാര്‍

ബെയ്ജിങ്: കൃത്രിമ സൂര്യനെ നിര്‍മ്മിക്കാനുള്ള സുപ്രധാന ചുവടുവയ്പ്പ് നടത്തി ചൈന. ലോകത്തിലെ ഏറ്റവും...