കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതിക്കേസ്: മുന്‍ എംഡി കെ എ രതീഷ് രാജിവെച്ചു

Aug 3, 2026

seena

തിരുവനന്തപുരം: കശുവണ്ടി അഴിമതിക്കേസില്‍ ഒന്നാം പ്രതിയും കോര്‍പ്പറേഷന്‍ മുന്‍ എംഡിയുമായ കെ എ രതീഷ് രാജിവെച്ചു. ഖാദി ബോര്‍ഡ് സെക്രട്ടറി സ്ഥാനം അടക്കമുള്ള പദവികളാണ് രാജിവെച്ചത്. അഴിമതിക്കേസില്‍ പ്രതിയായ ഒരാള്‍ സര്‍ക്കാരിന്റെ മൂന്നു സുപ്രധാന പദവികളില്‍ ഇപ്പോഴും തുടരുന്നത് ആശ്ചര്യകരമാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ രതീഷിനോട് രാജി ആവശ്യപ്പെടുകയായിരുന്നു എന്നാണ് സൂചന.

കേരള റൂട്രോണിക്‌സ് മാനേജിങ് ഡയറക്ടര്‍, കേരള ഖാദി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സിഇഒ പദവികളും രതീഷ് വഹിച്ചിരുന്നു. ഈ പദവികളും രതീഷ് രാജിവെച്ചതായാണ് റിപ്പോര്‍ട്ട്. കശുവണ്ടി അഴിമതിക്കേസ് പരിഗണിക്കുമ്പോള്‍, കെ എ രതീഷ് ഇപ്പോഴും സുപ്രധാന പദവികള്‍ വഹിക്കുന്നതില്‍ ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു. എങ്ങനെയാണ് വിചാരണ നേരിടാന്‍ കാത്തിരിക്കുന്ന ഒരാള്‍, അഴിമതി നടത്താന്‍ വളരെ അവസരമുള്ള ഉന്നത പദവികള്‍ വഹിക്കുന്നതെന്ന് കോടതി ചോദിച്ചു.

ഇതൊന്നും സര്‍ക്കാര്‍ കാണുന്നില്ലേയെന്നും ഹൈക്കോടതി ആരാഞ്ഞിരുന്നു. കശുവണ്ടി അഴിമതിക്കേസില്‍ ഹൈക്കോടതി നിരവധി തവണ നിര്‍ദേശിച്ചിട്ടും കഴിഞ്ഞ പിണറായി വിജയന്‍ സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കാന്‍ കൂട്ടാക്കിയിരുന്നില്ല. അഴിമതിയൊന്നും നടന്നിട്ടില്ലെന്നും, നടപടിക്രമങ്ങളിലെ ചില വീഴ്ചകള്‍ മാത്രമാണ് സംഭവിച്ചത് എന്നായിരുന്നു ഇടതു സര്‍ക്കാരിന്റെ നിലപാട്. യുഡിഎഫ് സര്‍ക്കാരാണ് ഹൈക്കോടതി നിര്‍ദേശപ്രകാരം പ്രോസിക്യൂഷന്‍ അനുമതി നല്‍കിയത്.

600 കോടിയുടെ കശുവണ്ടി അഴിമതിക്കേസില്‍ കോര്‍പ്പറേഷന്‍ മുന്‍ എംഡി കെ എ രതീഷ്, ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റും കോര്‍പ്പറേഷന്‍ മുന്‍ ചെയര്‍മാനുമായ ആര്‍ ചന്ദ്രശേഖരന്‍ എന്നിവര്‍ പ്രതികളാണ്. കേസില്‍ അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റം കൂടി ചുമത്തി സിബിഐ കഴിഞ്ഞദിവസം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് സിബിഐ അനുബന്ധ കുറ്റപത്രം നല്‍കിയത്.

cake tower new
LATEST NEWS
ടോയ്‌ലറ്റില്‍ പോകാന്‍ അനുവദിച്ചില്ല; മേലുദ്യോഗസ്ഥനെ ഡ്രൈവര്‍ ഇരുമ്പു വടി കൊണ്ട് അടിച്ചു കൊന്നു

ടോയ്‌ലറ്റില്‍ പോകാന്‍ അനുവദിച്ചില്ല; മേലുദ്യോഗസ്ഥനെ ഡ്രൈവര്‍ ഇരുമ്പു വടി കൊണ്ട് അടിച്ചു കൊന്നു

പട്‌ന: ശുചിമുറിയില്‍ പോകാന്‍ അനുവദിക്കാതിരുന്ന മേലുദ്യോഗസ്ഥനെ ഡ്രൈവര്‍ അടിച്ചു കൊലപ്പെടുത്തി....

എല്ലാ റോഡുകളിലും കാൽനടയാത്രക്കാർക്ക് പ്രത്യേക സൗകര്യമൊരുക്കണം: കേന്ദ്രത്തിന് നിർദ്ദേശവുമായി സുപ്രീം കോടതി

എല്ലാ റോഡുകളിലും കാൽനടയാത്രക്കാർക്ക് പ്രത്യേക സൗകര്യമൊരുക്കണം: കേന്ദ്രത്തിന് നിർദ്ദേശവുമായി സുപ്രീം കോടതി

ന്യൂഡൽഹി: രാജ്യത്തെ എല്ലാ റോഡുകളിലും കാൽനടയാത്രക്കാർക്കായി കൃത്യമായി വേർതിരിച്ച് കയ്യേറ്റമില്ലാത്ത...