ശബരിമല നെയ്യ് ക്രമക്കേടില്‍ പിഎസ് പ്രശാന്ത് പ്രതിയാകും; അജികുമാറും പ്രതിപ്പട്ടികയില്‍

Aug 6, 2026

seena

കൊച്ചി: സ്വര്‍ണക്കൊള്ളയ്ക്കു പിന്നാലെ ശബരിമല നെയ്യ് ക്രമക്കേടിലും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്ത് പ്രതിയാകും. ദുരൂഹ ഇടപാടിന് നേതൃത്വം നല്‍കിയത് പ്രശാന്താണെന്ന് വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയതോടെയാണ് പ്രതി ചേര്‍ക്കാന്‍ തീരുമാനിച്ചത്. ദേവസ്വം ബോര്‍ഡ് മുന്‍ അംഗം അജികുമാര്‍, മുന്‍ അഡ്മിനിസ്ട്രേറ്റിവ് ഓഫിസര്‍ മുരാരി ബാബു എന്നിവരെയും പ്രതിചേര്‍ക്കും. മുരാരി ബാബു മരണപ്പെട്ടെങ്കിലും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തും. പിന്നീട് തുടര്‍നടപടികളില്‍ നിന്ന് ഒഴിവാക്കും. മണ്ഡല കാലത്ത് മില്‍മയില്‍ നിന്ന് നെയ്യ് വാങ്ങിയതില്‍ ക്രമക്കേടുണ്ടായെന്നാണ് കേസ്. പിഎസ് പ്രശാന്ത് നിലവില്‍ സ്വര്‍ണക്കൊള്ളക്കേസില്‍ ജയിലിലാണ്.

മില്‍മയില്‍ നിന്ന് വാങ്ങിയ ഒന്നര ലക്ഷം ലിറ്റര്‍ നെയ്യ് മാറിച്ചുവിറ്റെന്നും ടെന്‍ഡര്‍ നടപടിയില്‍ കൃത്രിമം നടന്നെന്നുമാണ് ആരോപണം. കുറഞ്ഞ വിലയ്ക്ക് നെയ്യ് നല്‍കാമെന്ന തമിഴ്‌നാട് സ്ഥാപനത്തിന്റെ വാഗ്ദാനം തള്ളി മില്‍മയില്‍ നിന്ന് നെയ്യ് വാങ്ങിയതിലൂടെ ദേവസ്വം ബോര്‍ഡിനു 2.27 കോടിയുടെ നഷ്ടം ഉണ്ടായെന്നാണു വിജിലന്‍സിന്റെ കണ്ടെത്തല്‍. മുന്‍ എക്‌സിക്യുട്ടീവ് ഓഫിസര്‍ മുരാരി ബാബുവിന്റെ ശുപാര്‍ശയിലാണു മില്‍മയുടെ നെയ്യ് വാങ്ങിയത്. ദേവസ്വം കമ്മിഷണര്‍ എതിര്‍ത്തെങ്കിലും അന്നത്തെ ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്തും അംഗം അജികുമാറും മില്‍മയെ അനുകൂലിക്കുകയും മറ്റ് ടെന്‍ഡറുകള്‍ റദ്ദാക്കുകയുമായിരുന്നു.

എറണാകുളം വിജിലന്‍സ് സ്‌പെഷല്‍ സെല്‍ എസ്പി എംജെ സോജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. അതീവ ജാഗ്രതയോടും ഊര്‍ജി മായും അന്വേഷണം നടത്തണമെന്നു ഹൈക്കോടതി നിര്‍ദേശിച്ചു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ കേസെടുത്ത ഹൈക്കോടതി, പ്രത്യേക ടീമിനെ നിയോഗി ക്കാന്‍ വിജിലന്‍സ് ഡയറക്ടറോടു നേരത്തേ ആവശ്യപ്പെട്ടിരുന്നു. ന്നിധാനത്തെ ആടിയശിഷ്ടം നെയ്യ് ക്രമക്കേട് കേസും സോജനാണ് അന്വേഷിക്കുന്നത് എന്നതിനാല്‍ മില്‍മ നെയ്യ് കേസിലും ചുമതലയേല്‍പ്പിക്കാമെന്ന് ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചു. കേസ് 17നു വീണ്ടും പരിഗണിക്കും.

cake tower new
LATEST NEWS
എന്ത് തൊലിക്കട്ടിയാണ്?, ‘കാരണഭൂതൻ തിരുവാതിര കളിയുമായി നടന്നവർ ഇപ്പോൾ സമരവുമായി ഇറങ്ങിയിരിക്കുന്നു’

എന്ത് തൊലിക്കട്ടിയാണ്?, ‘കാരണഭൂതൻ തിരുവാതിര കളിയുമായി നടന്നവർ ഇപ്പോൾ സമരവുമായി ഇറങ്ങിയിരിക്കുന്നു’

തിരുവനന്തപുരം: ചെലവ് ചുരുക്കാൻ ആരുടെയും ആനുകൂല്യങ്ങൾ സർക്കാർ വെട്ടിക്കുറയ്ക്കില്ലെന്ന്...