ആയൂരിലെ വ്യാപാര സ്ഥാപനങ്ങളിൽ മോഷണം നടത്തിയ പ്രതി തൃശ്ശൂരിൽ പിടിയിലായി

Aug 6, 2026

seena

ആയൂരിലെ വ്യാപാര സ്ഥാപനങ്ങളിൽ മോഷണം നടത്തിയ പ്രതി തൃശ്ശൂരിൽ പിടിയിലായി. ഇന്നലെ തൃശൂർ വലപ്പാട് സ്റ്റേഷൻ പൊലീസാണ് പിടികൂടിയത്.
ആയുരിലെ മോഷണവുമായി ബന്ധപ്പെട്ട് ചടയമംഗലം എസ് ഐ പ്രജീഷ് കുമാറിന്റെ നേതൃത്വത്തിൽ വ്യാപകമായ അന്വേഷണം നടത്തി വരുന്നതിനിടയിലാണ് പ്രതി തൃശ്ശൂരിൽ പിടിയിലാകുന്നത്.

തൃശ്ശൂരിലെ ഒരു കവർച്ചയുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഇയാളെ തൃശൂർ പോലീസ് പിടികൂടുന്നത്. തൃശ്ശൂർ പോലീസ് റിമാൻഡ് ചെയ്യുന്ന പ്രതിയെ പിന്നീട് ചടയമംഗലം പോലീസ് കസ്റ്റഡിയിൽ വാങ്ങി ആയൂരിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും. കഴിഞ്ഞ ദിവസം ആയൂരിലെ വ്യാപാരി വ്യവസായി നേതാക്കൾ കൊട്ടാരക്കര ഡിവൈഎസ്പിക്ക് പരാതി നൽകിയിരുന്നു.

cake tower new
LATEST NEWS
‘ഡ്രൈവിങ് ലൈസന്‍സില്‍ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്തില്ലെങ്കില്‍ ലൈസന്‍സ് റദ്ദാക്കും’; പ്രചാരണത്തില്‍ എംവിഡിയുടെ വിശദീകരണം

‘ഡ്രൈവിങ് ലൈസന്‍സില്‍ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്തില്ലെങ്കില്‍ ലൈസന്‍സ് റദ്ദാക്കും’; പ്രചാരണത്തില്‍ എംവിഡിയുടെ വിശദീകരണം

തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സില്‍ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്തില്ലെങ്കില്‍ ലൈസന്‍സ്...