കണ്ണൂര്‍: കനത്ത മഴയെ തുടര്‍ന്ന് പഴശി ജലസേചന പദ്ധതിയുടെ ഭാഗമായ മട്ടന്നൂരിലെ കാര കനാല്‍ ഇടിഞ്ഞു. ഇതേ തുടര്‍ന്ന് വെള്ളപ്പൊക്ക ഭീഷണിയിലായ സമീപത്തെ അഞ്ചു കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു.
വെള്ളിയാഴ്ച്ച രാത്രി 11.30 ഓടെയാണ് സംഭവം. മട്ടന്നൂര്‍ അഗ്‌നി രക്ഷാ സേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ഇന്നലെ ജില്ലയില്‍ അതിതീവ്രമഴ മുന്നറിയിപ്പ് ആണ് നല്‍കിയിരുന്നത്. ജാഗ്രതയുടെ ഭാഗമായി ജില്ലയില്‍ റെഡ് അലര്‍ട്ട് ആണ് പ്രഖ്യാപിച്ചത്. ഇന്ന് തീവ്രമഴ മുന്നറിയിപ്പ് ആണ് കാലാവസ്ഥ വകുപ്പ് ജില്ലയില്‍ പുറപ്പെടുവിച്ചിരിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.



















