കൊച്ചി: ദിവസങ്ങള്‍ നീണ്ട കുതിപ്പിന് ശേഷം സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. പവന് 280 രൂപയാണ് കുറഞ്ഞത്. 1,11,440 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 35 രൂപയാണ് കുറഞ്ഞത്. 13,930 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
തുടര്‍ച്ചയായ ദിവസങ്ങളിലുള്ള കുതിപ്പിന് ശേഷം നിക്ഷേപകരുടെ ഭാഗത്ത് നിന്ന് ഉണ്ടായ ലാഭമെടുപ്പാണ് ഇന്ന് സ്വര്‍ണവില കുറയാന്‍ കാരണമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. അഞ്ചുദിവസത്തിനിടെ ആറായിരത്തില്‍പ്പരം രൂപ വര്‍ധിച്ച് ഏഴ് ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ കഴിഞ്ഞ ദിവസം സ്വര്‍ണവില എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നത്തെ ഇടിവ്. ആഗോള വിപണിയില്‍ എണ്ണവില കുറഞ്ഞതും പലിശനിരക്കില്‍ മാറ്റം വരുത്താതെ യുഎസ് കേന്ദ്ര ബാങ്ക് പ്രഖ്യാപിച്ച പണ, വായ്പ നയ പ്രഖ്യാപനവുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവിലയെ സ്വാധീനിച്ചത്.
വരും ദിവസങ്ങളിലും അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങള്‍ക്കനുസരിച്ച് സംസ്ഥാനത്തെ വിലയില്‍ വ്യതിയാനങ്ങള്‍ തുടരാന്‍ സാധ്യതയുണ്ട്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.



















