ഒരു ബസ് വാങ്ങിക്കോ, ദാ… 40 ലക്ഷം, ഒറ്റ കണ്ടീഷൻ മാത്രം!

Aug 11, 2026

കോഴിക്കോട്: ചരിത്രത്തിലാദ്യമായി കെഎസ്ആര്‍ടിസിക്ക് ഒരു സഹകരണ സംഘം ബസ് വാങ്ങിക്കൊടുക്കുന്നു. ബസ് വാങ്ങാന്‍ കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ സംഘം പൊതുനന്മ ഫണ്ടില്‍ നിന്നു ഗതാഗത മന്ത്രി സിപി ജോണിനു 40 ലക്ഷം കൈമാറി. സംഘത്തിന് ഒറ്റ ആശ്യമേ ഉള്ളു കോഴിക്കോട് നിന്ന് പാലക്കാട്ടെ പറമ്പിക്കുളത്തേക്ക് മുതലമട വഴി ബസ് ഓടണം. നിലവില്‍ ഇവിടേക്കു നേരിട്ട് ബസ് സര്‍വീസ് ഇല്ല.

സംഘം ഡയറക്ടറും എംവിആര്‍ കാന്‍സര്‍ സെന്റര്‍ ചെയര്‍മാനുമായ സിഎന്‍ വിജയകൃഷ്ണന്‍ പാലക്കാട് നെന്മാറയില്‍ നിന്നു 2021ല്‍ നിയമസഭയിലേക്കു മത്സരിച്ചപ്പോള്‍ മുതലമടക്കാരുടെ യാത്രാദുരിതം കണ്ടതില്‍ നിന്നാണ് ഈ ആവശ്യം. പറമ്പിക്കുളത്തെ ജനങ്ങള്‍ക്ക് ഔദ്യോഗിക ആവശ്യങ്ങല്‍ക്കായി മുതലമടയില്‍ എത്താനുള്ള പ്രയാസത്തിനു ഇതോടെ പരിഹാരമാകുമെന്നും റൂട്ടിലെ ടൂറിസം സാധ്യതകള്‍ കൂടുമെന്നും അദ്ദേഹം പറയുന്നു.

കെഎസ്ആര്‍ടിസിക്കു സഹായം നല്‍കാന്‍ സഹകരണ സംഘങ്ങള്‍ക്കും പൊതുനന്മ ഫണ്ട് ഉപയോഗിക്കാന്‍ അനുമതി നല്‍കുന്ന തീരുമാനം ഉടന്‍ വരാനിരിക്കെയാണ് കാലിക്കറ്റ് സര്‍വീസ് സഹകരണ സംഘത്തിന്റെ മാതൃക. പഞ്ചായത്തുകള്‍ക്കും എംഎല്‍എമാര്‍ക്കും അവരുടെ ഫണ്ടുപയോഗിച്ച് ആവശ്യമുള്ള സ്ഥലങ്ങളില്‍ കെഎസ്ആര്‍ടിസി ബസ് ഇറക്കാനും ഉടന്‍ അനുമതി നല്‍കിയേക്കും. 2000 പുതിയ ബസുകളാണ് ഇത്തരത്തില്‍ നിരത്തിലിറക്കാന്‍ ലക്ഷ്യമിടുന്നത്.

LATEST NEWS
തിരുവനന്തപുരത്ത് മലബാർ എക്‌സ്പ്രസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; ആറ്റിങ്ങൽ സ്വദേശി പിടിയിൽ

തിരുവനന്തപുരത്ത് മലബാർ എക്‌സ്പ്രസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; ആറ്റിങ്ങൽ സ്വദേശി പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് ട്രെയിനിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം. മലബാർ എക്സ്പ്രസ്സിലെ...

താഴമ്പള്ളി ഹാർബറിൽ ലേലം വിളിയ്ക്കിടെ തർക്കം: അഞ്ചുതെങ്ങിൽ നിന്നുള്ള മത്സ്യത്തൊഴിലാളി സ്ത്രീകൾക്ക് ക്രൂര മർദ്ധനം

താഴമ്പള്ളി ഹാർബറിൽ ലേലം വിളിയ്ക്കിടെ തർക്കം: അഞ്ചുതെങ്ങിൽ നിന്നുള്ള മത്സ്യത്തൊഴിലാളി സ്ത്രീകൾക്ക് ക്രൂര മർദ്ധനം

മുതലപ്പൊഴി താഴമ്പള്ളി ഹാർബറിൽ ലേലം വിളിയ്ക്കിടെയുണ്ടായ തർക്കത്തിൽ അഞ്ചുതെങ്ങിൽ നിന്നുള്ള...