ദമ്പതികളെ മാറ്റിനിർത്താൻ ഉടമകൾ പൊലീസിൽ വ്യാജ പരാതി നൽകി; വീട് ജെസിബി ഉപയോഗിച്ച് തകർത്തു

Aug 13, 2026

seena

കൊല്ലം: വാടക തർക്കത്തെ തുടർന്ന് കൊല്ലം ചിതറയിൽ ദമ്പതികളുടെ വീട് ഉടമകൾ ജെസിബി ഉപയോഗിച്ച് ഇടിച്ചുനിരത്തി. എട്ടുവർഷമായി ഇവിടെ താമസിച്ചിരുന്ന അബ്‌ദുൽ വാഹിദ്, ഭാര്യ സുഹറ ബീവി എന്നിവരെ വീട്ടിൽ നിന്ന് മാറ്റിനിർത്താൻ ഉടമകൾ പൊലീസിൽ വ്യാജ പരാതി നൽകുകയായിരുന്നു. ഇരുവരും പൊലീസ് സ്റ്റേഷനിലുള്ള സമയത്താണ് കെട്ടിടം തകർത്തത്.

വീട് ഒഴിയുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ ദമ്പതികൾ 10 ദിവസം മുമ്പ് കോടതിയിൽ നിന്ന് സ്റ്റേ നേടിയിരുന്നു. ഉത്തരവ് നിലനിൽക്കെയാണ് വീടും കടയും തകർക്കുകയും സാധനങ്ങൾ നശിപ്പിക്കുകയും ചെയ്തത്. ഉടമകൾ പൊലീസിനെ തെറ്റിദ്ധരിപ്പിച്ചതായി എഫ്ഐആറിൽ വ്യക്തമാക്കുന്നു.

സംഭവത്തിൽ അൻവർ, ദിൽവർ എന്നിവരെ അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടു. കിടപ്പാടം നഷ്ടമായ ദമ്പതികൾ തകർന്ന കെട്ടിടത്തിന് സമീപമാണ് രാത്രി കഴിച്ചുകൂട്ടിയത്. ഇന്നലെ രാത്രി ഇവിടെ കല്ലേറുണ്ടായതായും കുടുംബം ആരോപിച്ചു.

cake tower new
LATEST NEWS
തീവ്ര ന്യൂനമർദ്ദം രൂപപ്പെട്ടു; ഇന്നും നാളെയും ശക്തമായ മഴ , 8 ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

തീവ്ര ന്യൂനമർദ്ദം രൂപപ്പെട്ടു; ഇന്നും നാളെയും ശക്തമായ മഴ , 8 ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. ഇന്നും നാളെയും കൂടുതല്‍ ജില്ലകളില്‍...