ആറ്റിങ്ങൽ: പാർവ്വതീപുരം റെസിഡൻസ് അസോസിയേഷൻ ദേശീയപതാക ഉയർത്തിയും സന്ദേശങ്ങൾ കൈമാറിയും, ദേശഭക്തിഗാനം ആലപിച്ചും, മധുരം നൽകിയും സ്വാതന്ത്ര്യദിനം ആഘോഷിച്ചു. അസോസിയേഷൻ പ്രസിഡന്റ് അഡ്വ. എൻ. മോഹനൻ നായർ, സെക്രട്ടറി പി. എസ്. രാജൻ, സ്ഥാപക പ്രസിഡന്റ് അഡ്വ. എം. പി. ജയചന്ദ്രൻ നായർ, ആർ. മുരളീധരൻ, എൻ. കൃഷ്ണമൂർത്തി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.




















