എറണാകുളം – ബംഗളൂരു വന്ദേഭാരതിന് 16 കോച്ചുകള്‍; സര്‍വീസ് മറ്റന്നാള്‍ മുതല്‍

Aug 15, 2026

തിരുവനന്തപുരം: ബംഗളൂരു – എറണാകുളം പതിനാറ് കോച്ചുകളുള്ള വന്ദേഭാരത് സര്‍വീസ് മറ്റന്നാള്‍ മുതല്‍ സര്‍വീസ് നടത്തും. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലിനെ തുടര്‍ന്നാണ് തീരുമാനം. ഇതോടെ ഓണക്കാലത്ത് മലയാളികള്‍ക്ക് നാട്ടിലെത്താന്‍ സഹായകരമാകും. നിലവില്‍ വെറും 8 കോച്ചുകളുമായി സര്‍വീസ് നടത്തുന്ന ട്രെയിന്‍ പിന്‍വലിച്ചാണ് റെയില്‍വേ യാത്രക്കാര്‍ക്കായി പുതിയ വലിയ ട്രെയിന്‍ അനുവദിച്ചിരിക്കുന്നത്.

രാവിലെ 5.50ന് ബംഗളൂരുവില്‍ നിന്ന് യാത്ര തുടങ്ങുന്ന വന്ദേഭാരത് 1.50ന് എറണാകുളം സൗത്തില്‍ എത്തും. എറണാകുളത്ത് നിന്ന് ഉച്ചക്ക് 2.20ന് എടുക്കുന്ന ട്രെയിന്‍ രാത്രി 11ന് ബംഗളൂരിലെത്തും.

LATEST NEWS
‘അതേപ്പറ്റി ഒരു കമന്റുമില്ല, യുഡിഎഫ് യോഗം ചേരുമ്പോള്‍ അറിയിക്കും’; അടൂര്‍ പ്രകാശിന്റെ വിമര്‍ശനങ്ങളോട് മുഖ്യമന്ത്രി

‘അതേപ്പറ്റി ഒരു കമന്റുമില്ല, യുഡിഎഫ് യോഗം ചേരുമ്പോള്‍ അറിയിക്കും’; അടൂര്‍ പ്രകാശിന്റെ വിമര്‍ശനങ്ങളോട് മുഖ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ വിമര്‍ശനങ്ങളോട് പ്രതികരിക്കാതെ മുഖ്യമന്ത്രി...