പെണ്‍മക്കള്‍ ഉള്ളവര്‍ ശ്രദ്ധിക്കൂ!, സര്‍ക്കാരിന്റെ സൗജന്യ വിവാഹ ധനസഹായമായി ലഭിക്കുക 70,000 രൂപ; അറിയേണ്ടതെല്ലാം

Aug 20, 2026

seena

പെണ്‍മക്കളുള്ള രക്ഷിതാക്കള്‍ കല്യാണത്തിന്റെ ചെലവിനെ കുറിച്ച് ഓര്‍ത്ത് ഇനി ആധി കൂട്ടേണ്ട. പെണ്‍മക്കളുടെ വിവാഹത്തിനായി സംസ്ഥാന സര്‍ക്കാര്‍ ധനസഹായം നല്‍കുന്ന പദ്ധതിയാണ് മംഗല്യ സമുന്നതി സ്‌കീം. മുന്നാക്ക സമുദായത്തില്‍പ്പെട്ട സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ പെണ്‍മക്കളുള്ള രക്ഷിതാക്കള്‍ക്കായി സര്‍ക്കാര്‍ ഒരു നിശ്ചിത തുക വിവാഹ ധനസഹായമായി നല്‍കുന്ന പദ്ധതിയാണിത്.

എന്നാല്‍ നിശ്ചിത സമയത്ത് അപേക്ഷ ക്ഷണിച്ചാണ് ധന സഹായം നല്‍കുന്നത്. ഇത് എല്ലാ വര്‍ഷവും നടപ്പിലാക്കുന്ന പദ്ധതിയാണ്. കേരള മുന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ വഴിയാണ് ഇത് നടപ്പാക്കുന്നത്. അതുകൊണ്ട് തന്നെ കേരള മുന്നാക്ക സമുദായ വികസന കോര്‍പ്പറേഷന്റെ അറിയിപ്പുകള്‍ ഇടയ്ക്കിടെ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. കഴിഞ്ഞ തവണ 2025 ജനുവരി ഒന്നിനും 2025 ഒക്ടോബര്‍ 31നും ഇടയില്‍ വിവാഹിതരായിട്ടുള്ളവരില്‍ നിന്ന് അപേക്ഷ സ്വീകരിച്ചാണ് ധനസഹായം നല്‍കിയത്.

മംഗല്യ സമുന്നതി പദ്ധതി

മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ വിവാഹത്തിന് ധനസഹായം നല്‍കുന്ന പദ്ധതിയാണ് ‘മംഗല്യ സമുന്നതി’. ഒരു ലക്ഷം രൂപ വരെ കുടുംബ വാര്‍ഷിക വരുമാനമുള്ള, മുന്‍ഗണന എഎവൈ, മുന്‍ഗണന വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്ക് അപേക്ഷിക്കാം. നിശ്ചിത സമയത്താണ് ഇതിനായി അപേക്ഷകള്‍ സ്വീകരിക്കുക. പെണ്‍കുട്ടിയുടെ രക്ഷിതാക്കളാണ് അപേക്ഷിക്കേണ്ടത്. ലഭ്യമാകുന്ന അപേക്ഷകളില്‍നിന്ന് ഏറ്റവും കുറഞ്ഞ വരുമാനമുള്ളവരിലെ യോഗ്യരായവര്‍ക്ക്, സര്‍ക്കാരില്‍നിന്നു ലഭിക്കുന്ന ഫണ്ടിന് ആനുപാതികമായി ധനസഹായം അനുവദിക്കും. അപേക്ഷാ ഫോമും വിശദവിവരങ്ങളും സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോര്‍പറേഷന്റെ വെബ്‌സൈറ്റായ www.kswcfല്‍ ലഭിക്കും.

ലക്ഷ്യം: മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ വിവാഹത്തിന് ധനസഹായം നല്‍കുക.

ധനസഹായം: 70,000 രൂപയാണ് ധനസഹായമായി നല്‍കുന്നത്.

അര്‍ഹത: ഒരു ലക്ഷം രൂപ വരെ കുടുംബ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് അപേക്ഷിക്കാം.

അപേക്ഷകര്‍ മുന്‍ഗണന എഎവൈ (AAY- മഞ്ഞ കാര്‍ഡ്), മുന്‍ഗണന ( പിങ്ക് കാര്‍ഡ്) വിഭാഗങ്ങളിലെ റേഷന്‍ കാര്‍ഡ് ഉടമകളായിരിക്കണം.

അപേക്ഷ സമര്‍പ്പിക്കേണ്ടത്: പെണ്‍കുട്ടിയുടെ രക്ഷിതാവാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

അപേക്ഷ സമര്‍പ്പിക്കേണ്ട രീതി: നിശ്ചിത സമയത്താണ് അപേക്ഷകള്‍ സ്വീകരിക്കുന്നത്.

വിശദവിവരങ്ങള്‍ക്കും അപേക്ഷാ ഫോമിനുമായി കേരള മുന്നാക്ക സമുദായ വികസന കോര്‍പ്പറേഷന്റെ വെബ്സൈറ്റ് സന്ദര്‍ശിക്കുക.

ധനസഹായം നല്‍കുന്ന രീതി: ലഭ്യമായ അപേക്ഷകളില്‍ നിന്ന് ഏറ്റവും കുറഞ്ഞ വരുമാനമുള്ള യോഗ്യരായ അപേക്ഷകര്‍ക്ക് സര്‍ക്കാരില്‍ നിന്നുള്ള ഫണ്ടിനനുസരിച്ച് ധനസഹായം അനുവദിക്കും.

വിവാഹിതയായ പെണ്‍കുട്ടിയുടെ പ്രായം വിവാഹ തീയതിയില്‍ 18 വയസോ അതിന് മുകളിലോ ആയിരിക്കണം.

cake tower new
LATEST NEWS
സ്‌കൂള്‍ പ്രിന്‍സിപ്പലിനെ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ കൊലപ്പെടുത്തി; മുന്‍ വൈരാഗ്യവും കവര്‍ച്ചയും പ്രേരണ

സ്‌കൂള്‍ പ്രിന്‍സിപ്പലിനെ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ കൊലപ്പെടുത്തി; മുന്‍ വൈരാഗ്യവും കവര്‍ച്ചയും പ്രേരണ

ഹൈദരാബാദ്: സ്‌കൂള്‍ പ്രിന്‍സിപ്പലിനെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ കുത്തിക്കൊലപ്പെടുത്തി....

കോളജ് വിദ്യാർഥിനിയോട് മോശമായി പെരുമാറി, ഭീഷണിപ്പെടുത്തി; റിട്ടയേർഡ് പൊലീസുകാരനെതിരെ കേസ്

കോളജ് വിദ്യാർഥിനിയോട് മോശമായി പെരുമാറി, ഭീഷണിപ്പെടുത്തി; റിട്ടയേർഡ് പൊലീസുകാരനെതിരെ കേസ്

പാലക്കാട്: കോളേജ് വിദ്യാർഥിനിയെ വഴിയിൽ തടഞ്ഞുനിർത്തി മോശമായി സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും...