കുളത്തൂപ്പുഴയിൽ നിർത്തിയിട്ട ലോറി ഉരുണ്ടുമാറി ഡ്രൈവർക്ക് ദാരുണാന്ത്യം

Aug 22, 2026

seena

​കുളത്തൂപ്പുഴ: നിർത്തിയിട്ടിരുന്ന ലോറി പിന്നോട്ട് ഉരുണ്ടുമാറി ഡ്രൈവർ മതിലിനും ലോറിക്കുമിടയിൽ കുടുങ്ങി ദാരുണമായി മരിച്ചു. കൊട്ടാരക്കര തലച്ചിറ മുസ്ലിം പള്ളിക്ക് സമീപം നമ്പാളി അയ്യത്ത് അൽ അമീൻ (45) ആണ് മരിച്ചത്.
​തിരുവനന്തപുരം – ചെങ്കോട്ട പാതയിൽ കുളത്തൂപ്പുഴ അയ്യൻപിള്ള വളവിനു സമീപം ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അപകടം. തലച്ചിറയിൽ നിന്നും വീട് നിർമ്മാണത്തിനുള്ള തടിയുമായി എത്തിയതായിരുന്നു ലോറി. അയ്യൻപിള്ള വളവിന് സമീപമുള്ള വീട്ടിലേക്ക് തടി ഇറക്കുന്നതിനായി വാഹനം ഇടറോഡിലേക്ക് തിരിക്കുന്നതിനിടയിലാണ് അപകടം നടന്നത്.



പാതയ്ക്ക് ആവശ്യത്തിന് വീതിയുണ്ടോ എന്ന് ഇറങ്ങി പരിശോധിക്കുന്നതിനായി അൽ അമീൻ വാഹനം നിർത്തി പുറത്തിറങ്ങി. ഈ സമയം ലോറി അപ്രതീക്ഷിതമായി പിന്നോട്ട് ഉരുണ്ടു നീങ്ങുകയും, സമീപത്തെ വീടിന്റെ മതിലിനും ലോറിക്കുമിടയിൽ ഡ്രൈവർ ഞെരിഞ്ഞു അമരുകയുമായിരുന്നു. അപകട സമയത്ത് വാഹനത്തിൽ അൽ അമീൻ മാത്രമാണ് ഉണ്ടായിരുന്നത്. വിവരമറിഞ്ഞ് ഫയർഫോഴ്സ് ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

cake tower new
LATEST NEWS
‘വീണ എന്റെ മകളായതുകൊണ്ട് മാത്രമാണ് ഇഡി അന്വേഷണം; കൈകൾ ശുദ്ധമാണ്’: ആരോപണങ്ങൾ തള്ളി പിണറായി വിജയൻ

‘വീണ എന്റെ മകളായതുകൊണ്ട് മാത്രമാണ് ഇഡി അന്വേഷണം; കൈകൾ ശുദ്ധമാണ്’: ആരോപണങ്ങൾ തള്ളി പിണറായി വിജയൻ

തൃശൂർ: സിഎംആർഎൽ - എക്സാലോജിക് ഇടപാടുകളുമായി ബന്ധപ്പെട്ട് മകൾ വീണയ്‌ക്കെതിരെയുള്ള എൻഫോഴ്സ്മെന്റ്...

അഞ്ച് മാസമായി തൊഴിലുമില്ല കൂലിയുമില്ല; ഓണക്കാലത്ത് പട്ടിണിയിലായി തൊഴിലുറപ്പ് തൊഴിലാളികൾ

അഞ്ച് മാസമായി തൊഴിലുമില്ല കൂലിയുമില്ല; ഓണക്കാലത്ത് പട്ടിണിയിലായി തൊഴിലുറപ്പ് തൊഴിലാളികൾ

ഉദുമ: പുതിയ സാമ്പത്തിക വർഷം ആരംഭിച്ച് അഞ്ച് മാസം പിന്നിട്ടിട്ടും തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള...