ഓണത്തിന് അയ്യനെ കാണാം; ശബരിമലയില്‍ വെള്ളിയാഴ്ച വരെ ദര്‍ശനം, ഇന്ന് നട തുറക്കും

Aug 24, 2026

seena

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ചുള്ള പൂജകള്‍ക്കായി ശബരിമല നട ഇന്ന് (തിങ്കളാഴ്ച) തുറക്കും. വൈകീട്ട് അഞ്ചു മണിക്ക് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി ഇ ഡി പ്രസാദ് നട തുറന്നു ദീപം തെളിക്കും. ഇതിന് പിന്നാലെ പതിനെട്ടാം പടിക്ക് താഴെ ആഴിയില്‍ അഗ്‌നി പകരും.

ഉത്രാട ദിനമായ ചൊവ്വാഴ്ച രാവിലെ അഞ്ചുമണിക്ക് ആണ് ദര്‍ശനത്തിനായി നട തുറക്കുക. തിരുവോണ ദിവസം അയ്യപ്പഭക്തര്‍ക്കും ജീവനക്കാര്‍ക്കും തിരുവോണ സദ്യ ഉണ്ടായിരിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. ഇത്തവണ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നേരിട്ടാണ് തിരുവോണ ദിനത്തില്‍ സദ്യ ഒരുക്കുന്നത്. ഓണത്തോടനുബന്ധിച്ചുള്ള പൂജകള്‍ പൂര്‍ത്തിയാക്കി വെള്ളിയാഴ്ച രാത്രി 10 മണിക്ക് നട അടയ്ക്കും.

cake tower new
LATEST NEWS