കോടികൾ പിന്നിട്ട് ബെത്‌ലഹേം കുടുംബ യൂണിറ്റ്; ‘ലിവിങ് ഇൻ മമിതാ യു​ഗ’മെന്ന് സോഷ്യൽ മീഡിയ

Aug 24, 2026

seena

ജനനായകനൊപ്പം ആക്ഷൻ പോലും ഈസിയായി സ്കോർ ചെയ്യുന്നു. നടിപ്പിൻ നായകന്റെ റൊമാറ്റിക് ഹീറേയിൻ.. തെന്നിന്ത്യൻ സിനിമയു‌ടെ സർവ സ്നേ​ഹ​വും വാരിക്കൂ‌ട്ടുന്നതിനിടെ തിരികെ മലയാളത്തിലേക്ക്. നിലമുറപ്പിച്ച ഗിരീഷ് എ ഡി സ്കൂളിലേക്ക് മടങ്ങിയെത്തുകയാണ് വരികയാണ് മമിത ബൈജു. അയൽപക്കത്തെ ആഷ്ലിയായി.

കോടി ക്ലബുകളിൽ നിന്നും കോടി ക്ലബുകളിലേക്ക് അനായാസേനയുള്ള ചുവടുവെപ്പ്. അതിന് ഇൻഡസ്ട്രി മാറ്റം പോലും ഒരു കടമ്പയല്ല. ബെത്‌ലഹേം കുടുംബ യൂണിറ്റു കണ്ടിറങ്ങുന്നവർ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്നത് ആ തലവാചകമാണ് – നമ്മളിപ്പോൾ ജീവിക്കുന്നത് മമിത യു​ഗത്തിലെന്ന്. വീ ആ​ർ ലിവിങ് ഇൻ മമിത ബൈജു എറ.

ആക്ഷനും മാസും ഹൈസ്പീഡ് ഡ്രാമകളും നിറഞ്ഞു നിന്ന കളത്തിലേക്കാണ് ​ഗിരീഷ് എഡി യാതൊരു വെപ്രാളവും കൂടാതെ ബെത്‌ല​ഹേം കു‌ടുംബയൂണിറ്റുമായി എത്തുന്നത്. അവിടെ നായകനൊപ്പം തന്നെ തിയേറ്ററിൽ തിരക്കുണ്ടാക്കിയ പേരാണ് മമിതയുടേത്. വളരെ മൈന്യൂ‌ട്ട് എക്സ്പ്രെഷനുകൾകൊണ്ടും റിയാക്ഷനുകൾകൊണ്ടും മമിതയിൽ ആഷ്ലി നിറഞ്ഞുനിന്നു. നായികയുടേതായ പ്രത്യേക ഭാവങ്ങളൊന്നും അവരിലില്ല. ലുക്ക്കൊണ്ടോ എഴുത്തുകൊണ്ടോ സിനിമയിൽ ആരും അവരെ നായികയുടെ ചമയങ്ങളും അണിയിച്ചി‌ട്ടില്ല.

ആ പ്രായത്തിലൂടെ കടന്നു പോയവർക്കും കടന്നു പോകുന്നവർക്കും എളുപ്പം മനസ്സിലാകുന്ന, റിലേറ്റ് ചെയ്യാവുന്ന സാധാരണത്വമാണ് ആഷ്ലിയെ സുന്ദരിയാക്കിയത്. അവളു‌ടെ സന്തോഷങ്ങളിൽ പുഞ്ചിരിപ്പിച്ചതും സങ്കടങ്ങളിൽ കണ്ണു നനച്ചതും ആഷ്ലിയിൽ നമ്മളൊക്കെത്തന്നെ ഉണ്ടായിരുന്നതുകൊണ്ടാകും. അത്ര ലളിതമായി റിയാക്ഷനൊരുക്കുക എളുപ്പമല്ല. ആ ഒതുക്കമാണ് മമിത കഥാപാത്രത്തിലുപേക്ഷിക്കുന്ന തന്റെ അടയാളം.

സർവോപരി പാലാക്കാരൻ എന്ന ചിത്രത്തിലെ ചെറിയൊരു വേഷത്തിൽനിന്നും വികൃതി, വരത്തൻ, ഡാകിനി, ഹണിബീ, ഓപ്പറേഷൻ ജാവ എല്ലാം കടന്നാണ് മമിത ബെ​ത്‌ല​ഹേമിലെത്തുന്നത്. സൂപ്പർ ശരണ്യയിലെ സോനയിൽ തെളിഞ്ഞ തലവര പ്രേമലുവിലൂടെ പടർന്നു കയറി. റീനുവിന്റെ റിയിലിസം കേരളക്കരക്കുപുറത്തും റിലേറ്റബിളായി തുടർന്നു. ഡൂഡിലെ കുറൽ എന്ന വേഷം സോഷ്യൽ മീഡിയയിൽ ട്രോൾ ചെയ്യപ്പെ‌‌ട്ടെങ്കിലും തമിഴ് സിനിമ ആ നായികയെ അത്യധികം സ്നേഹ​ത്തോ‌ടെ വാരിപ്പുണർന്നു.

ജനനായകനിലെ വിജി മാനിഫെസ്റ്റേഷനുകളിൽ വിശ്വസിക്കാനുറച്ചൊരുവളുടെ വിജയമായി. മുന്നൂറുകോടിയും കടന്ന് ചിത്രം കുതിപ്പു തുടരുമ്പോൾതന്നെ സൂര്യ നായക​നായ വെങ്കി അറ്റ്ലൂരി ചിത്രത്തിലൂടെ രണ്ടു ​ദിവസം കൊണ്ട് 100 കോ‌ടിയെന്ന മാജിക്കും. റിലീസ് ചെയ്ത് മൂന്നാം ​ദിവസം അറുപതു കോടികടന്ന് കുതിച്ചുപായുകയാണ് ആഷ്ലിയും ​ജസ്റ്റിനും. മുപ്പതു ദിവസത്തിൽ മൂന്ന് സൂപ്പർ ഡൂപ്പർ ഹിറ്റുകൾ – ഇറ്റ് ഈസ് മമിത മാജിക്ക്.

cake tower new
LATEST NEWS
‘റെയില്‍വേ ചെയ്തത് ഭരണപരമായ കാര്യം’; പാലക്കാട് ഡിവിഷന്‍ വിഭജനത്തെ ന്യായീകരിച്ച് ബിജെപി

‘റെയില്‍വേ ചെയ്തത് ഭരണപരമായ കാര്യം’; പാലക്കാട് ഡിവിഷന്‍ വിഭജനത്തെ ന്യായീകരിച്ച് ബിജെപി

ഡല്‍ഹി: പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനത്തെ ന്യായീകരിച്ച് ബിജെപി. റെയില്‍വേ ചെയ്തത് ഭരണപരമായ...