ടോപ്പ് ഗിയറിലിട്ട് സ്വര്‍ണവില; വീണ്ടും 1,15,000ന് മുകളില്‍

Sep 1, 2026

seena

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 1,15,000ന് മുകളില്‍. ഇന്ന് പവന് 120 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില വീണ്ടും 1,15,000ന് മുകളില്‍ എത്തിയത്. 1,15,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 15 രൂപയാണ് വര്‍ധിച്ചത്. 14,385 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഒരാഴ്ചയ്ക്കിടെ പവന്‍ വിലയില്‍ 5000 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് തിരിച്ചുകയറിയത്.

രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ആഗോള വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നതാണ് സംസ്ഥാനത്തും സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. അമേരിക്കന്‍ പണപ്പെരുപ്പ കണക്കുകളും പലിശനിരക്ക് വര്‍ധിപ്പിക്കുമെന്ന യുഎസ് ഫെഡറല്‍ റിസര്‍വിന്റെ സൂചനയുമാണ് പ്രധാനമായി സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും എണ്ണവിലയും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. അമേരിക്ക- ഇറാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് സുരക്ഷിത നിക്ഷേപം തേടി നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് വരുന്നതും വിലയെ സ്വാധീനിക്കുന്നുണ്ടെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

cake tower new
LATEST NEWS
‘അബ്‌സല്യൂട്ട് അയ്യപ്പാ…’; രണ്ടാഴ്ചയാകും മുമ്പ് ലോകയെ വെട്ടി; നിവിന്‍ പോളിയുടെ ആദ്യ 200 കോടി

‘അബ്‌സല്യൂട്ട് അയ്യപ്പാ…’; രണ്ടാഴ്ചയാകും മുമ്പ് ലോകയെ വെട്ടി; നിവിന്‍ പോളിയുടെ ആദ്യ 200 കോടി

തുടര്‍ പരാജയങ്ങള്‍ തളർത്തിയ കരിയറില്‍ സമാനതകളില്ലാത്ത തിരിച്ചുവരവ് കുറിച്ച് നിവിന്‍ പോളി. സര്‍വ്വം...

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സമഗ്ര സുരക്ഷാ പരിശോധന ഇന്നുമുതല്‍; അഞ്ചംഗ വിദഗ്ധ സംഘം കേരളത്തില്‍

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സമഗ്ര സുരക്ഷാ പരിശോധന ഇന്നുമുതല്‍; അഞ്ചംഗ വിദഗ്ധ സംഘം കേരളത്തില്‍

തിരുവനന്തപുരം: സുപ്രീംകോടതി നിയോഗിച്ച സുരക്ഷാ സമിതി മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ഇന്ന് പരിശോധന...