‘ദേ കാണാതെ പോയ കുറുപ്പ്’; ശിവന്‍കുട്ടിയുടെ 80s ഫോട്ടോ ട്രോളി സോഷ്യല്‍ മീഡിയ

Sep 8, 2026

തിരുവനന്തപുരം: സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ട്രെന്‍ഡ് 80കളിലെ ലുക്കും ഫാഷനുമൊക്കെയാണ്. സെലിബ്രിറ്റികളും രാഷ്ട്രീയക്കാരും തുടങ്ങി എല്ലാവരും 80s ലുക്കിലുള്ള ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത്. അതിനൊക്കെ വലിയ സ്വീകാര്യതയും ലഭിക്കുന്നുണ്ട്. ഇത്തരത്തില്‍ മുന്‍ മന്ത്രി വി ശിവന്‍കുട്ടി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച ചിത്രം ഏറെ ശ്രദ്ധ പിടിച്ചുപറ്റി. അതിന് താഴെ നിരവധി രസകരമായ കമന്റുകളും പ്രത്യക്ഷപ്പെട്ടു.

ഫോട്ടോയ്ക്ക് താഴെ നിരവധി പേരാണ് ശിവന്‍കുട്ടിയെ സുകുമാരുക്കുറുപ്പുമായി താരതമ്യം ചെയ്ത് കമന്റുകള്‍ ഇട്ടത്. സുകുമാരക്കുറുപ്പ് വിദേശത്ത് ജീവനോടെയുണ്ടെന്ന് മുന്‍ അന്വേഷണ ഉദ്യോഗസ്ഥനന്റെ വെളിപ്പെടുത്തലോടെ അദ്ദേഹം വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു.

‘ആ വാച്ചാണ് ആദ്യം എന്റെ ശ്രദ്ധയില്‍പ്പെട്ടത്’ എന്ന തലവാചകത്തോടെയാണ് ശിവന്‍ കുട്ടി 80s ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചത്. ‘സുകുമാരകുറുപ്പ് വീണ്ടും’, ‘സുകുമാര കുറുപ്പ് അല്ലെന്ന് ആരെങ്കിലും പറയുമോ…’, ’24 ടീം കാണണ്ട , സുകുമാരകുറുപ്പ് തിരുവനന്തപുരത്തുണ്ട് എന്ന് പറഞ്ഞ് ബ്രേക്കിങ് ന്യൂസ് വരും സഖാവെ’. ‘ഇതാ സുകുമാര കുറുപ്പ് ഇവിടെയുണ്ട്… ‘, ‘പേര് മാറ്റി ശിവന്‍കുട്ടി കുറുപ്പ്’, ‘ദേ കാണാതെ പോയ കുറുപ്പ്… പിടിക്കയാളെ…’, ‘ഹാഷ്മി : മര്യാദക്ക് കീഴടങ്ങുന്നതാണ് കുറുപ്പേ നിനക്ക് നല്ലത്’- എന്നിങ്ങനെ നീളുന്ന കമന്റുകള്‍.

LATEST NEWS
യുവനടി പ്രതിയായ ആക്രമണകേസ്; ഡോക്ടര്‍ക്കെതിരെ ബലാത്സംഗക്കേസ്; ‘മദ്യം നല്‍കി പീഡിപ്പിച്ചു’

യുവനടി പ്രതിയായ ആക്രമണകേസ്; ഡോക്ടര്‍ക്കെതിരെ ബലാത്സംഗക്കേസ്; ‘മദ്യം നല്‍കി പീഡിപ്പിച്ചു’

കൊച്ചി: കൊച്ചിയില്‍ സിനിമാ താരങ്ങള്‍ക്കെതിരേ പരാതിനല്‍കിയ ഡോക്ടര്‍ക്കെതിരേ ബലാത്സംഗക്കേസ്....

വെടിക്കെട്ട് അര്‍ധ സെഞ്ച്വറിയുമായി ആര്യവീര്‍ സെവാ​ഗ്; ഏഷ്യാകപ്പില്‍ ഇന്ത്യയ്ക്ക് 10 വിക്കറ്റ് വിജയം

വെടിക്കെട്ട് അര്‍ധ സെഞ്ച്വറിയുമായി ആര്യവീര്‍ സെവാ​ഗ്; ഏഷ്യാകപ്പില്‍ ഇന്ത്യയ്ക്ക് 10 വിക്കറ്റ് വിജയം

മസ്‌കത്ത്: അണ്ടര്‍ 19 ഏഷ്യാകപ്പ് ക്രിക്കറ്റില്‍ നേപ്പാളിനെതിരെ ഇന്ത്യന്‍ യുവനിരയ്ക്ക് തകര്‍പ്പന്‍...