ആരും കൊതിച്ചുപോകും!; ആദ്യ ഫോള്‍ഡബിള്‍ ഐ ഫോണ്‍ പുറത്തിറക്കി ആപ്പിള്‍; വില മൂന്ന് ലക്ഷം മുതല്‍

Sep 10, 2026

seena

ആപ്പിള്‍ തങ്ങളുടെ ആദ്യത്തെ ഫോള്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണായ ‘ഐഫോണ്‍ ഡ്യുവോ’ ആഗോളതലത്തില്‍ അവതരിപ്പിച്ചു. പോക്കറ്റില്‍ എളുപ്പത്തില്‍ ഒതുങ്ങുന്നതും അതേസമയം ഐപാഡിന് സമാനമായ വലിയ സ്‌ക്രീന്‍ അനുഭവം നല്‍കുന്നതുമായ രീതിയിലാണ് പുതിയ ഫോണിന്റെ രൂപകല്‍പന.

ഇന്ത്യയില്‍ ഇതുവരെ വിപണിയിലെത്തിയതില്‍വെച്ച് ഏറ്റവും വിലകൂടിയ സ്മാര്‍ട്ട്ഫോണാണ് ഐഫോണ്‍ ഡ്യൂവോ. 2,99,900 രൂപ മുതലാണ് ഇതിന്റെ പ്രാരംഭ വില ആരംഭിക്കുന്നത്. ഒക്ടോബര്‍ 23 മുതല്‍ ഈ ഫോണ്‍ ഉപയോക്താക്കള്‍ക്കായി വില്‍പ്പനയ്ക്ക് ലഭ്യമായിതുടങ്ങും.

മടക്കിവെക്കുമ്പോള്‍ പാസ്‌പോര്‍ട്ടിന് സമാനമായ വലിപ്പമുള്ളതിനാല്‍ ഒരു കൈകൊണ്ട് പിടിക്കാനും ഉപയോഗിക്കാനും വളരെ സൗകര്യപ്രദമാണ്. ഐഫോണുകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഡിസ്പ്ലേയാണ്. ആപ്പിളിന്റെ ഇന്നേവരെയുള്ള ചരിത്രത്തില്‍ ഏറ്റവും വലിയ വഴിത്തിരിവായി വിശേഷിപ്പിക്കാവുന്ന ഒന്നാണ് കമ്പനിയുടെ ആദ്യ ഫോള്‍ഡബിള്‍ ഫോണായ ‘ഐഫോണ്‍ ഡ്യൂവോ’.

ഫോണിന്റെ ഉള്‍ഭാഗത്ത് 7.6 ഇഞ്ച് സൂപ്പര്‍ റെറ്റിന എക്‌സ്ടിആര്‍ ഡിസ്പ്ലേയും, പുറത്തുവശത്ത് 5.4 ഇഞ്ച് കവര്‍ സ്‌ക്രീനും നല്‍കിയിട്ടുണ്ട്. കൂടാതെ ഇതില്‍ ആപ്പിള്‍ പെന്‍സില്‍ ( പിന്തുണയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ കരുത്തുറ്റ പ്രോസസര്‍, മെച്ചപ്പെടുത്തിയ ക്യാമറ, മികച്ച ബാറ്ററി പ്രകടനം, പുതിയ എഐ സവിശേഷതകള്‍ എന്നിവയാണ് പുതിയ സീരീസിന്റെ പ്രധാന പ്രത്യേകതകള്‍. ആപ്പിളിന്റെ പുതിയ നീക്കങ്ങള്‍ ആഗോള സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ശ്രദ്ധേയമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്നാണ് സാങ്കേതിക വിദഗ്ധരുടെ വിലയിരുത്തല്‍.

റിഫ്‌ലക്ഷന്‍ കുറയ്ക്കാന്‍ പ്രത്യേക നാനോ-ടെക്‌സ്ചര്‍ ഫിനിഷും, കട്ടികൂടിയ പോളിമര്‍ ലെയറും, ഒഎല്‍ഇഡി പാനലിനു മുകളിലും താഴെയുമായി കരുത്തുറ്റ ഗ്ലാസും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ, സ്‌ക്രീന്‍ സുഗമമായി തുറക്കാനും അടയ്ക്കാനും സഹായിക്കുന്ന വേരിയബിള്‍ ടോര്‍ക്ക് ഹിഞ്ചും, യുഎസ്ബി-സി, ആപ്പിള്‍ പെന്‍സില്‍ പിന്തുണയും ഇതിലുണ്ട്. ക്യാമറ48 മെഗാപിക്‌സല്‍ ഫ്യൂഷന്‍ മെയിന്‍ ക്യാമറയും 48 മെഗാപിക്‌സല്‍ ഫ്യൂഷന്‍ അള്‍ട്രാ-വൈഡ് ക്യാമറയുമാണ് ഇതില്‍ നല്‍കിയിരിക്കുന്നത്. മെയിന്‍ ക്യാമറയില്‍ സീറോ ഷട്ടര്‍ ലാഗ്, 2ഃ ഒപ്റ്റിക്കല്‍ ക്വാളിറ്റി ടെലിഫോട്ടോ, സെന്‍സര്‍ ഷിഫ്റ്റ് ഒഐഎസ് (OIS), 4K 120fps വീഡിയോ റെക്കോഡിങ് എന്നിവ ലഭ്യമാണ്.

ഇന്റേണല്‍ സ്‌പേസ് പരമാവധി പ്രയോജനപ്പെടുത്താനായി ഐഫോണ്‍ ഡ്യുവോ പൂര്‍ണമായും ഇ-സിം (eSIM) മാത്രമായാണ് രൂപകല്പന ചെയ്തിരിക്കുന്നത്. ഫോണിന്റെ ഇരുവശത്തുമായി നല്‍കിയിരിക്കുന്ന രണ്ട് ബാറ്ററികളെ പ്രത്യേക സോഫ്റ്റ്വേര്‍ ഉപയോഗിച്ച് ഒരൊറ്റ ബാറ്ററി സിസ്റ്റമായി പ്രവര്‍ത്തിപ്പിക്കുന്നു. ഇന്നര്‍ ഡിസ്‌പ്ലേയില്‍ 31 മണിക്കൂര്‍വരെയും, ഔട്ടര്‍ ഡിസ്‌പ്ലേയില്‍ 44 മണിക്കൂര്‍വരെയും, രണ്ട് സ്‌ക്രീനുകളും ഒരുപോലെ ഉപയോഗിക്കുമ്പോള്‍ 24 മണിക്കൂര്‍വരെയും ബാറ്ററി ലൈഫ് ലഭിക്കും. വെറും 20 മിനിറ്റുകൊണ്ട് 50 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയും ഇതിനുണ്ട്. മുന്‍ മേധാവി ടിം കുക്കിന്റെ സാന്നിധ്യത്തിലായിരുന്നു ജോണ്‍ ടേണസിന്റെ ആദ്യ പ്രധാന ഉല്‍പ്പന്ന അവതരണം.

cake tower new
LATEST NEWS