‘മയ്യഴിയുടെ കഥാകാരന്‍’; എം മുകുന്ദന് 84ാം പിറന്നാള്‍

Sep 10, 2026

കണ്ണൂര്‍: മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ മണിയമ്പത്ത് മുകുന്ദന്‍ എന്ന എം മുകന്ദന് വ്യാഴാഴ്ച 84ാം പിറന്നാള്‍. മയ്യഴിയെന്ന കുഞ്ഞു ദേശത്തിന്റെ ആത്മസ്പന്ദനങ്ങളെ ലോകമെമ്പാടുമുള്ള വായനാ സമൂഹത്തിന്റെ സംവേദന താളത്തോടു ചേര്‍ത്തുവച്ച എഴുത്തുകാരനാണ് മുകുന്ദന്‍.

എഴുത്തുകാരനും കുടുംബവും ഈ ദിവസങ്ങളില്‍ യാത്രയില്‍ ആയതിനാല്‍ ജന്മദിനത്തില്‍ പ്രത്യേക ആഘോഷങ്ങള്‍ ഒന്നുമില്ല. ‘മയ്യഴിപ്പുഴയുടെ തീരങ്ങളില്‍’ തുടങ്ങി ‘എയ്ഞ്ചല്‍ മേരിയിലേക്ക് നൂറുദിവസത്തില്‍’ എത്തി നില്‍ക്കുന്നതാണ് എം മുകുന്ദന്റെ സുദീര്‍ഘമായ എഴുത്തു ജീവിതം.

രചനയിലും പരിപ്രേക്ഷ്യത്തിലും ഏറ്റവും നവീനമായ ഭാവുകത്വ പരിണതിയെ ഏറ്റുവാങ്ങുകയും കാലത്തിനൊപ്പമോ ഒരുപക്ഷേ കാലത്തിനു മുമ്പേയോ സഞ്ചരിക്കുകയും ചെയ്യുന്നതാണ് മുകുന്ദന്റെ രചനകള്‍. അവ നാട്ടുഭാഷയുടെ വിശുദ്ധികൊണ്ടും പ്രമേയപരമായ പുതുമകൊണ്ടും ദര്‍ശനത്തിന്റെ മൗലികത കൊണ്ടും അദ്ഭുതകരമായ പാരായണക്ഷമതകൊണ്ടും മലയാളിക്ക് ഏറെ പ്രിയപ്പെട്ടതാണ്.

മൂന്ന് വര്‍ഷക്കാലം കേരള സാഹിത്യ അക്കാദമി പ്രസിഡന്റായിരുന്നു മുകുന്ദന്‍. ഭാര്യ: ശ്രീജ. മക്കള്‍: പ്രീതിഷ്, ഭാവന.

LATEST NEWS
രാജ്യവ്യാപക ഭക്ഷ്യസുരക്ഷാ പരിശോധന; പിടിച്ചെടുത്തത് 81.80 കോടിവിലമതിക്കുന്ന മായംകലർന്ന ഉൽപ്പന്നങ്ങൾ

രാജ്യവ്യാപക ഭക്ഷ്യസുരക്ഷാ പരിശോധന; പിടിച്ചെടുത്തത് 81.80 കോടിവിലമതിക്കുന്ന മായംകലർന്ന ഉൽപ്പന്നങ്ങൾ

ഡൽഹി: ഉത്സവ സീസണിലെ മുന്നൊരുക്കങ്ങളുടെ ഭാഗമായി രാജ്യവ്യാപകമായി നടത്തിയ പരിശോധനയിൽ കോടികൾ...

പുതിയ മദ്യ ലൈസൻസുകൾ നൽകുന്നത് തടഞ്ഞു; മദ്യ നയം രൂപീകരിക്കും വരെ നടപടികൾ പാടില്ലെന്ന് ഉത്തരവ്

പുതിയ മദ്യ ലൈസൻസുകൾ നൽകുന്നത് തടഞ്ഞു; മദ്യ നയം രൂപീകരിക്കും വരെ നടപടികൾ പാടില്ലെന്ന് ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ മദ്യ ലൈസൻസുകൾ നൽകുന്നത് താൽക്കാലികമായി നിർത്തിവെച്ചു. 2026-27...