ആറ്റിങ്ങൽ: കട ഉടമയോടുള്ള വൈരാഗ്യത്തിൽ കടയ്ക്ക് മുന്നിൽ പടക്കം എറിഞ്ഞ കേസിൽ മുൻ ജീവനക്കാരൻ പിടിയിൽ. കിഴുവിലം മുടപുരം കാട്ടുമ്പുറം പ്ലാവിള വീട്ടിൽ അറഫ ഖാൻ (27) ആണ് പിടിയിലായത്.
12ന് വൈകുന്നേരം 3 ന് ആറ്റിങ്ങൽ പാലസ് റോഡിലുള്ള ഫിഷ് ബോട്ട് എന്ന് കടയുടെ മുൻവശത്ത് ആണ് സംഭവം. പടക്കം കത്തിച്ചു പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം പ്രതി മുങ്ങുകയായിരുന്നു. ഇതേ കടയിലെ ജീവനക്കാരൻ ആയിരുന്നു അറഫ ഖാൻ. ഉടമ വഴക്ക് പറഞ്ഞതിലുള്ള വൈരാഗ്യം കാരണം ആണ് കടയ്ക്ക് മുന്നിൽ വന്ന് പടക്കം എറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
വൈദ്യുതി നിയന്ത്രണം കടുത്തേക്കും; ഉപഭോഗം എക്കാലത്തെയും ഉയര്‍ന്ന നിലയില്‍
കൊച്ചി: മഴ ലഭിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം കടുപ്പിക്കാന്‍ സാധ്യത. നിലവിലെ...

















