കൂപ്പുകുത്തി രൂപ, 30 പൈസയുടെ നഷ്ടം, നൂറ് തൊടുമോ?; ഓഹരി വിപണിയിലും ഇടിവ്

Sep 15, 2026

seena

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഇടിവ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ 30 പൈസയുടെ നഷ്ടമാണ് രൂപ നേരിട്ടത്. 95.84ലേക്കാണ് രൂപ താഴ്ന്നത്.

എണ്ണവില കുത്തനെ ഉയര്‍ന്നത് അടക്കമുള്ള വിഷയങ്ങളാണ് രൂപയെ ബാധിച്ചത്. ഇതിനെ തുടര്‍ന്ന് ഇറക്കുമതി ചെലവ് ഉയരുകയും ഡോളര്‍ കൂടുതല്‍ ശക്തിയാര്‍ജിച്ചതുമാണ് രൂപയുടെ മൂല്യം താഴാന്‍ ഇടയാക്കിയത്. നിലവില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 107 ഡോളര്‍ കടന്നിരിക്കുകയാണ്. പശ്ചിമേഷ്യന്‍ സംഘര്‍ഷമാണ് എണ്ണവില കുത്തനെ ഉയരാന്‍ കാരണം. അമേരിക്ക- ഇറാന്‍ സംഘര്‍ഷത്തിന് പുറമേ സൗദി അറേബ്യയില്‍ ഇറാനെ പിന്തുണയ്ക്കുന്ന യെമനിലെ ഹൂതി വിമതര്‍ നടത്തുന്ന ആക്രമണവും എണ്ണവിലയെ ബാധിക്കുന്നുണ്ട്.

അതിനിടെ ഓഹരി വിപണിയും നഷ്ടത്തിലാണ്. സെന്‍സെക്‌സ് നൂറിലധികം പോയിന്റ് ആണ് താഴ്ന്നത്. ഉയര്‍ന്ന എണ്ണവില തന്നെയാണ് ഓഹരിവിപണിയെ സ്വാധീനിക്കുന്നത്. കൂടാതെ അമേരിക്കയില്‍ പത്തുവര്‍ഷത്തെ ട്രഷറി യീല്‍ഡ് അഞ്ചുശതമാനമായി ഉയര്‍ന്നതും ഓഹരി വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്. കൂടുതല്‍ റിട്ടേണ്‍ പ്രതീക്ഷിച്ച് വിദേശ നിക്ഷേപകര്‍ ഓഹരി വിപണിയില്‍ നിന്ന് നിക്ഷേപം പിന്‍വലിച്ച് ട്രഷറി യീല്‍ഡില്‍ നിക്ഷേപിക്കുന്നത് ഇടിവിന് മറ്റൊരു കാരണമാണ്. റിലയന്‍സ്, ഐസിഐസിഐ ബാങ്ക്, ഭാരത് ഇലക്ട്രോണിക്‌സ്, ശ്രീറാം ഫിനാന്‍സ്, ഗ്രാസിം, അള്‍ട്രാ ടെക് സിമന്റ്, ലാര്‍സന്‍ ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത്.

cake tower new
LATEST NEWS
ഓടിക്കൊണ്ടിരിക്കെ പ്രിയദർശിനി ബസിന്റെ ടയർ പൊട്ടിത്തെറിച്ച് പ്ലാറ്റ്‌ഫോം തകർന്നു

ഓടിക്കൊണ്ടിരിക്കെ പ്രിയദർശിനി ബസിന്റെ ടയർ പൊട്ടിത്തെറിച്ച് പ്ലാറ്റ്‌ഫോം തകർന്നു

കാഞ്ഞങ്ങാട്: കെഎസ്ആർടിസി ബസിന്റെ അടിത്തട്ട് തകർന്ന് യാത്രക്കാരിക്ക് ഗുരുതര പരിക്ക്. ഓട്ടത്തിനിടയിൽ...

ബൈക്ക് യാത്രികയെ ഇടിച്ചിട്ട കേസ്: പ്രതി കല്യാണ്‍ ബൈന്‍സ്‌‍ല പിടിയില്‍; വധശ്രമത്തിന് കേസെടുത്തു

ബൈക്ക് യാത്രികയെ ഇടിച്ചിട്ട കേസ്: പ്രതി കല്യാണ്‍ ബൈന്‍സ്‌‍ല പിടിയില്‍; വധശ്രമത്തിന് കേസെടുത്തു

ഡല്‍ഹി: ഗുരുഗ്രാമില്‍ ബൈക്ക് യാത്രികയെ കാറിടിച്ചിട്ട് ഒളിവില്‍ പോയ കേസില്‍ പ്രതി കല്യാണ്‍...

‘തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം’

‘തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം’

കോഴിക്കോട്: മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഇഡിയുടെ കത്തിലെ വിശദാംശങ്ങള്‍ ഇപ്പോള്‍ വാര്‍ത്തയായി...