സ്വകാര്യബസ്സിന്റെ ഡോര്‍ തുറന്ന് റോഡിലേയ്ക്ക് തെറിച്ച് വീണ് വൃദ്ധമരിച്ചു

Sep 16, 2026

seena

ചിറയിന്‍കീഴ്: അമിത വേഗതയില്‍ വളവ് തിരിയുന്നതിനിടെ സ്വകാര്യബസ്സിന്റെ ഡോര്‍ തുറന്ന് റോഡിലേയ്ക്ക് തെറിച്ച് വീണ് വൃദ്ധമരിച്ചു. ചെറുമകന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ചിറയിന്‍കീഴ് ഇരട്ടകലുങ്ങിമ് സമീപം അര്‍ച്ചന നിവാസില്‍ ലളിത(65) ആണ് മരിച്ചത്. ചെറുമകന്‍ ദേവഅരുണ്‍(4) എന്നിവരാണ് അപകടത്തില്‍പ്പെട്ടത്.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ലളിയയെ തിരുവന്തപുരം മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനിയില്ല. നിസാര പരിക്കുക്കളോടെ രക്ഷപ്പെട്ട ദേവഅരുണിനെ തിരുവന്തപുരം എസ്എറ്റി ആശുപത്രിയില്‍ ചികില്‍സയിലാണ്. കൈയ്ക്കും കാലിനും മുറിവുകള്‍ ഉണ്ട്.

ചിറയിന്‍കീഴ് പുളിമൂട് ജംഗ്ഷന് സമീപം കവുവിളയ്ക്ക് സമീപമാണ് ഇന്നലെ രാവിലെ 10 മണിയ്ക്കാണ് അപകടം നടന്നത്. ചിറയിന്‍കീഴില്‍ നിന്ന് ആറ്റിങ്ങലിലേയ്ക്ക് വരുകയായിരുന്ന സംഗീത ബസ്സിന്റെ ഡോര്‍ തുറന്ന് ഇരുവരും റോഡിലേയ്ക്ക് തെറിക്കുകയായിരുന്നു. ചിറിന്‍കീഴി് ബസ്സ്‌സ്റ്റാന്റില്‍ നിന്ന് ഇരട്ടകലുങ്ങിലേയ്ക്ക് വരുകയായിരുന്നു. തിരക്കായിരുന്നതിനാല്‍ ബസ്സില്‍ കുട്ടിയും മുത്തശ്ശിയും മുന്‍വാതിലിനും സമീപം നില്‍ക്കുകയായിരുന്നു. കാവുവിളയ്ക്ക് സമീപത്ത് ബസ്സ് വളവ് തിരിയുന്നതിനിടെ കുട്ടിയെ എടുത്തിരുന്ന ലളിത വളവ് തിരിയുന്നതിനിടെ കാല് തെറ്റ് ഡോറിനുമുകളിലേയ്ക്ക് വീണു.

വീഴ്ച്ചയില്‍ ഡോര്‍ തുറന്ന് ഇരുവരും റോഡിലേയ്ക്ക് പതിച്ചു. വീഴ്ച്ചയില്‍ ഡോറിന്റെ ലോക്ക് ഇളകിയതാണ് ഡോറ് തുറന്ന് ഇരുവരും റോഡിലേയ്ക്ക് വീഴാന്‍ കാരണമെന്ന് പൊലീസ് പറഞ്ഞു. ബസ്സിലുണ്ടായിരുന്നവരുടെ നിലവിളിയിലാണ് ഡ്രൈവര്‍ കാര്യം അറിയുന്നതും ബസ്സ് കുറച്ച് ദൂരം പിന്നിട്ട് നിര്‍ത്തുകയായിരുന്നു. ഇരുവരെയും ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമി ശ്രുസുക്ഷകള്‍ നല്‍കി മെഡിക്കല്‍ കോളേജിഎത്തിച്ചു. ചിറയിന്‍കീഴ് പൊലീസ് കേസെുടുത്ത് അന്വേഷ്ണം ആരംഭിച്ചു.

cake tower new
LATEST NEWS
‘നോക്കി വായിക്കാതെ മുഴുവൻ വരികളും പാടിയാൽ രാജി’: വന്ദേമാതരം വിവാദത്തിൽ ബിജെപി നേതാക്കളെ വെല്ലുവിളിച്ച് പ്രിയങ്ക് ഖാർഗെ

‘നോക്കി വായിക്കാതെ മുഴുവൻ വരികളും പാടിയാൽ രാജി’: വന്ദേമാതരം വിവാദത്തിൽ ബിജെപി നേതാക്കളെ വെല്ലുവിളിച്ച് പ്രിയങ്ക് ഖാർഗെ

ബെംഗളൂരു: ഔദ്യോഗിക ചടങ്ങുകളിൽ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിച്ചാൽ മതിയെന്ന...

30 രൂപയ്ക്ക് വൈദ്യുതി വാങ്ങില്ല, നിയന്ത്രണം കുറച്ചു കൊണ്ടുവരുന്നു; ഒരാഴ്ചയ്ക്കകം പരിഹാരമെന്ന് മുഖ്യമന്ത്രി

30 രൂപയ്ക്ക് വൈദ്യുതി വാങ്ങില്ല, നിയന്ത്രണം കുറച്ചു കൊണ്ടുവരുന്നു; ഒരാഴ്ചയ്ക്കകം പരിഹാരമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനായി സര്‍ക്കാര്‍ തീവ്രശ്രമം...