ചിറയിൻകീഴ്: അഴൂർ പഞ്ചായത്ത് കമ്മിറ്റിയിൽ നിന്നും കോൺഗ്രസ് അംഗങ്ങൾ കമ്മറ്റി ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. അഴൂർ ഗ്രാമപഞ്ചായത്തിൽ തെരുവ് വിളക്കുകളുടെ അറ്റകുറ്റപ്പണികൾ യഥാസമയം നടത്താനോ, തെരുവ് നായശല്യത്തിന് പരിഹാരം കാണാനോ, റോഡുകൾ സഞ്ചാര യോഗ്യമാക്കാനോ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ചാണ് പഞ്ചായത്ത് കമ്മറ്റിയിൽ കോൺഗ്രസ് അംഗങ്ങൾ ബഹളം സൃഷ്ടിച്ചത്. ഭരണ സമിതിയുടെ കെടുകാര്യസ്ഥതയിൽ പ്രതിഷേധിച്ച് ആണ് പ്രതിപക്ഷ അംഗങ്ങൾ കമ്മിറ്റി ബഹിഷ്കരിച്ച് പ്രതിഷേധ ധർണ നടത്തി. കോൺഗ്രസ് പാർലമെൻ്ററി പാർട്ടി അംഗങ്ങളായ രഞ്ജിത്ത് പെരുങ്ങുഴി, കെ.ഓമന, ബി.സുധർമ്മ, നസിയാ സുധീർ, സജീവ് ചന്ദ്രൻ എന്നിവരാണ് പ്രതിഷേധിച്ചത്.






















