വുഷുവില്‍ റോഷിബിന ദേവിക്ക് വെള്ളി; തുഴച്ചിലില്‍ ഇന്ത്യയ്ക്ക് വെങ്കലം

Sep 24, 2026

seena

നഗോയ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വെള്ളി മെഡല്‍ ലഭിച്ചു. വുഷുവില്‍ ഇന്ത്യന്‍ താരം റോഷിബിന ദേവിയാണ് വെള്ളി മെഡല്‍ നേടിയത്. ഫൈനലില്‍ ചൈനയുടെ ഴാങ് സിയൂവിനോട് ഇന്ത്യയുടെ റോഷിബിന പരാജയപ്പെടുകയായിരുന്നു. തുഴച്ചിലില്‍ ഇന്ത്യയ്ക്ക് വെങ്കലവും ലഭിച്ചിട്ടുണ്ട്.

വുഷു വനിതാ വിഭാഗം 60 കിലോഗ്രാം വിഭാഗത്തില്‍ കടുത്ത പോരാട്ടത്തിനൊടുവിലാണ് രോഷിബിന പരാജയം സമ്മതിച്ചത്. ഏഷ്യന്‍ ഗെയിംസില്‍ വുഷുവില്‍ റോഷിബിനയുടെ ഹാട്രിക് മെഡല്‍ നേട്ടമാണിത്. 2018 ഏഷ്യന്‍ ഗെയിംസില്‍ വെങ്കലവും, 2022 ല്‍ വെള്ളിയും നേടിയിരുന്നു.

തുഴച്ചിലില്‍ ഇന്ത്യയുടെ സല്‍മാന്‍ ഖാന്‍- സത്‌നം സിങ് സഖ്യമാണ് വെങ്കലം നേടിയത്. പുരുഷ വിഭാഗം ഡബിള്‍ സ്‌കള്‍സിലാണ് ഇന്ത്യന്‍ ജോഡി മെഡല്‍ നേടിയത്. തുഴച്ചില്‍ മത്സരങ്ങളില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ നേട്ടമാണിത്. മെഡല്‍ വേട്ടയില്‍ ചൈനയാണ് ഒന്നാമത്. ഒരു സ്വര്‍ണം അടക്കം 13 മെഡലുകളുമായി ഇന്ത്യ 14-ാം സ്ഥാനത്താണ്.

cake tower new
LATEST NEWS
വീട്ടിലെത്തി, ആരുമില്ലെന്നറിഞ്ഞ് വെള്ളം ചോദിച്ചു; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച 42കാരൻ പിടിയിൽ

വീട്ടിലെത്തി, ആരുമില്ലെന്നറിഞ്ഞ് വെള്ളം ചോദിച്ചു; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച 42കാരൻ പിടിയിൽ

പരിചയത്തിലുള്ള വീട്ടിലെത്തി, ആരുമില്ലെന്നറിഞ്ഞ് വെള്ളം ചോദിച്ചു; പരവൂരിൽ പ്രായപൂർത്തിയാകാത്ത...