വീട്ടിലെത്തി, ആരുമില്ലെന്നറിഞ്ഞ് വെള്ളം ചോദിച്ചു; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച 42കാരൻ പിടിയിൽ

Sep 24, 2026

seena

പരിചയത്തിലുള്ള വീട്ടിലെത്തി, ആരുമില്ലെന്നറിഞ്ഞ് വെള്ളം ചോദിച്ചു; പരവൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച 42കാരൻ പിടിയിൽ

കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച 42 കാരൻ പിടിയിൽ. പരവൂർ കൂനയിൽ ആയിരവില്ലിക്കാവിന് സമീപം മേച്ചിലിഴകം വീട്ടിൽ രാജേന്ദ്രബാബുവാണ് അറസ്റ്റിലായത്.

തിങ്കളാഴ്ച വൈകിട്ട് ഡാൻസ് ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിയെ പ്രതി ഇരുചക്രവാഹനത്തിൽ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് വാഹനത്തിൽ കയറ്റുകയായിരുന്നു. പരിചയക്കാരനായതിനാൽ പെൺകുട്ടി വാഹനത്തിൽ കയറി. വീട്ടിലെത്തിയ ശേഷമാണ് പ്രതി പെൺകുട്ടിയെ കടന്ന് പിടിക്കാനും പീഡിപ്പിക്കാനും ശ്രമിച്ചത്.

വീട്ടിൽ മറ്റാരുമില്ലെന്ന് മനസ്സിലാക്കിയ പ്രതി വെള്ളം ആവശ്യപ്പെട്ടു. വെള്ളമെടുക്കാൻ അകത്തേക്ക് പോയ പെൺകുട്ടിയെ പിന്തുടർന്നെത്തി അതിക്രമിക്കാൻ ശ്രമിച്ചതായ് പൊലീസ് പറയുന്നു.

പെൺകുട്ടി ബഹളം വെച്ചതോടെ ശബ്ദം കേട്ടെത്തിയ പരിസരവാസികൾ പ്രതിയെ തടഞ്ഞുവെച്ച് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പരവൂർ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

cake tower new
LATEST NEWS
മുഖ്യമന്ത്രിയുടെ വിമാനയാത്രയുടെ സ്‌പോണ്‍സര്‍ ചിപ്‌സണ്‍ ഏവിയേഷന്‍; ചെലവാക്കിയത് 19.88 ലക്ഷം രൂപയെന്ന് രേഖകള്‍

മുഖ്യമന്ത്രിയുടെ വിമാനയാത്രയുടെ സ്‌പോണ്‍സര്‍ ചിപ്‌സണ്‍ ഏവിയേഷന്‍; ചെലവാക്കിയത് 19.88 ലക്ഷം രൂപയെന്ന് രേഖകള്‍

തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശന്‍ തിരുവനന്തപുരത്തു നിന്ന് മലപ്പുറത്തേക്ക് നടത്തിയ സ്വകാര്യ...