പെരിന്തൽമണ്ണ ബാലകൃഷ്ണൻ വധക്കേസ്; പ്രതി 19 വർഷത്തിന് ശേഷം ക്രൈംബ്രാഞ്ചിൻ്റെ പിടിയിൽ

Sep 24, 2026

seena

പെരിന്തൽമണ്ണ ബാലകൃഷ്ണൻ വധക്കേസിലെ പ്രതി 19 വർഷത്തിന് ശേഷം പിടിയിൽ. ബിഹാർ സ്വദേശി ദിലീപ് രചകിനെയാണ് ക്രൈംബ്രാഞ്ച് പിടികൂടിയത്. 2007ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

പെരിന്തൽമണ്ണയിലെ തടി മില്ലിൽ മാനേജരായിരുന്ന ബാലകൃഷ്ണനെ കൊലപ്പെടുത്തുകയായിരുന്നു. മില്ലിൽ ജോലി ചെയ്തിരുന്ന രണ്ട് ഇതരസംസ്ഥാന തൊഴിലാളികളാണ് കൊലപാതകം നടത്തിയതെന്നാണ് കേസ്. സംഭവത്തിൽ ഉൾപ്പെട്ട രണ്ട് പ്രതികളിൽ ഒരാളെയാണ് ഇപ്പോൾ ക്രൈംബ്രാഞ്ച് പിടികൂടിയത്. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.പെരിന്തൽമണ്ണ: മലപ്പുറം പെരിന്തൽമണ്ണയിൽ തടിമിൽ മാനേജറായിരുന്ന ബാലകൃഷ്ണനെ കൊലപ്പെടുത്തിയ കേസിൽ 19 വർഷത്തിന് ശേഷം ബീഹാർ സ്വദേശിയായ പ്രതിയെ മലപ്പുറം ക്രൈംബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടി.

2007ലാണ് കേസിനാസ്പദമായ സംഭവം. പെരിന്തൽമണ്ണയിലെ തടി മില്ലിൽ മാനേജരായിരുന്ന ബാലകൃഷ്ണനെ (55) കൊലപ്പെടുത്തിയ ശേഷം മൃതദേഹം മില്ലിലെ ഈർച്ചപ്പൊടിക്കുള്ളിൽ കുഴിച്ചിടുകയായിരുന്നു.മില്ലിന് സമീപത്തെ ബാങ്കിൽ കവർച്ച നടത്താൻ പ്രതികൾ ശ്രമിക്കുന്നത് ബാലകൃഷ്ണൻ കണ്ടതിനെ തുടർന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് കേസ്. സംഭവത്തിൽ രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ ഉൾപ്പെട്ടിരുന്നു. ബീഹാർ സ്വദേശിയായ ദിലീപ് രജക് ആണ് ബീഹാറിൽ വെച്ച് ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്.

മില്ലിന് സമീപമുള്ള ബാങ്കിൽ കവർച്ച നടത്താൻ പ്രതികൾ നടത്തിയ ശ്രമം മാനേജറായ ബാലകൃഷ്ണൻ കണ്ടതാണ് വൈരാഗ്യത്തിനും കൊലപാതകത്തിനും കാരണമായത്.കേസ് അന്വേഷണം അവസാനിപ്പിക്കുന്ന ഘട്ടത്തിലാണ് പ്രതികളെ കേരളത്തിലെത്തിച്ച ഏജന്റിൽ നിന്ന് പൊലീസിന് നിർണായക വിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ബിഹാറിലെത്തിയ അന്വേഷണ സംഘം ദിലീപ് രജകിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കേസിലെ രണ്ടാമത്തെ ഇതരസംസ്ഥാന തൊഴിലാളിയായ പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.

cake tower new
LATEST NEWS