യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ (UFBU) നേതൃത്വത്തിൽ സെപ്റ്റംബർ 28 മുതൽ 30 വരെ മൂന്ന് ദിവസത്തെ രാജ്യവ്യാപക ബാങ്ക് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ, ഉപഭോക്താക്കൾക്കായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) നിർണ്ണായക മുന്നറിയിപ്പ് നൽകി.

പണിമുടക്ക് ദിനങ്ങളിൽ അത്യാവശ്യ ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാക്കാൻ ബാങ്ക് പരമാവധി ശ്രമിക്കുമെങ്കിലും, ശാഖകൾ വഴിയുള്ള സേവനങ്ങളിൽ തടസ്സങ്ങൾ നേരിടാൻ സാധ്യതയുള്ളതിനാൽ ഇടപാടുകാർ മുൻകൂട്ടി തയ്യാറെടുക്കണമെന്ന് എസ്.ബി.ഐ അഭ്യർത്ഥിച്ചു.
ഇടപാടുകാർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ:
മുൻകൂട്ടി പൂർത്തിയാക്കുക: ശാഖകൾ സന്ദർശിച്ച് ചെയ്യേണ്ട പ്രധാനപ്പെട്ട ബാങ്കിംഗ് ഇടപാടുകൾ സെപ്റ്റംബർ 28-ന് മുൻപായി ചെയ്തു തീർക്കുക.
പണ ആവശ്യങ്ങൾക്ക്: പണം പിൻവലിക്കുന്നതിനും നിക്ഷേപിക്കുന്നതിനും എ.ടി.എം (ATM), എ.ഡി.ഡബ്ല്യു.എം (ADWM) മിഷനുകൾ ഉപയോഗിക്കുക.
കസ്റ്റമർ സർവീസ് പോയിന്റുകൾ: പ്രാദേശിക കസ്റ്റമർ സർവീസ് സെന്ററുകളുടെ (CSP) സേവനങ്ങൾ പ്രയോജനപ്പെടുത്തുക.
ഡിജിറ്റൽ ബാങ്കിംഗ്: സാധാരണ ബാങ്കിംഗ് ആവശ്യങ്ങൾക്ക് ഇൻ്റർനെറ്റ് ബാങ്കിംഗ്, യോനോ (YONO) ആപ്പ്, മൊബൈൽ ബാങ്കിംഗ്, യു.പി.ഐ (UPI) തുടങ്ങിയ ഡിജിറ്റൽ മാധ്യമങ്ങൾ ഉപയോഗിക്കുക.
പണിമുടക്ക് മൂലമുണ്ടാകുന്ന തടസ്സങ്ങളിൽ ഖേദിക്കുന്നതായും ഉപഭോക്താക്കളുടെ പൂർണ്ണ സഹകരണം പ്രതീക്ഷിക്കുന്നതായും എസ്.ബി.ഐ അറിയിച്ചു.




















