വാഹനാപകടം: രണ്ട് യുവാക്കൾ മരിച്ചു

Sep 27, 2026

seena

കിളിമാനൂർ: സംസ്ഥാന പാതയിൽ കിളിമാനൂരിന് സമീപം കുറവൻകുഴിയിൽ ഒട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ഓട്ടോയിൽ ഉണ്ടായിരുന്ന രണ്ടു പേർ മരിച്ചു. ഒരാൾക്ക് പരിക്ക്. വണ്ടന്നൂർ ചെവള ക്കോണം വിളയിൽ വീട്ടിൽ ബാബുവിൻ്റെയും ഷീല കുമാരിയുടെയും മകൻ ബിപിൻ ബാബു (26), ഓട്ടോ ഓടിച്ചിരുന്ന വണ്ടന്നൂർ ചെവളക്കോണം വിളയിൽ വീട്ടിൽ ശ്രീജിത്ത് (29) എന്നിവരാണ് മരിച്ചത്.

വാഹനത്തിൽ ഉണ്ടായിരുന്ന അനന്ദൻ (20) നാണു പരിക്കേറ്റത്. രാവിലെ 9 മണിയോടെയായിരുന്നു സംഭവം. കൊട്ടാരക്കര ഭാഗത്തേക്ക് പോയ ടൂറിസ്‌റ്റ് ബസിൽ എതിർ ദിശയിൽ നിന്ന് അതിവേഗതയിൽ വന്ന ഓട്ടോ ഇടിക്കുകയായിരുന്നു എന്ന് ദൃസാക്ഷികൾ പറയുന്നു.

ഇടിയുടെ ആഘാതത്തിൽ ഓട്ടോ പൂർണ്ണമായും തകർന്നു. പരിക്കേറ്റേ ബിപിൻ ബാബുവിനെയും അനന്ദുവിനെയും ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിലും
ശ്രീജിത്തിനെ തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ബിപിൻ ബാബു വൈകുന്നേരത്തോടെയും ശ്രീജിത്ത് രാത്രിയോടെയും മരണപ്പെട്ടു. ബിപിൻ ബാബുവിൻ്റെ വിവാഹം ഇക്കഴിഞ്ഞ ആഗസ്റ്റ് 30 നായിരുന്നു.
ഭാര്യ: സുറുമി
സഹോദരൻ: മിഥുൻ ബാബു

cake tower new
LATEST NEWS