വിദ്യാർഥി പ്രതിഷേധം അക്രമാസക്തം; ലവ്‌ലി യൂണിവേഴ്‌സിറ്റി അടച്ചിടും, സുരക്ഷ ഏറ്റെടുത്ത് കേന്ദ്ര സേന

Sep 28, 2026

seena

ചണ്ഡീഗഢ്: പഞ്ചാബിലെ ലവ്‌ലി പ്രൊഫഷണല്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥി പ്രതിഷേധം അക്രമാസക്തമായതിനെ തുടർന്ന് സർവകലാശാല അടച്ചിടാൻ തീരുമാനം. 10 ദിവസത്തേക്ക് ആണ് സർവകലാശാല അടച്ചത്. കഴിഞ്ഞ ദിവസം വിദ്യാർഥികളും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. അക്രമങ്ങളെ തുടർന്ന് സർവകലാശാലയുടെ സുരക്ഷ കേന്ദ്ര സേന ഏറ്റെടുത്തിട്ടുണ്ട്.

സർവകലാശാലയിലെ ഗേൾസ് ഹോസ്റ്റലിൽ വെച്ച് ലൈംഗികാതിക്രമത്തിന് ഇരയായെന്ന പരാതി അവഗണിച്ചതിനെ തുടർന്ന് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തെന്ന് ആരോപിച്ചാണ് പ്രതിഷേധം ആരംഭിച്ചത്.

ശനിയാഴ്ച രാത്രി ക്യാംപസിൽ സംഘര്‍ഷാവസ്ഥ ഉടലെടുത്തതിന് പിന്നാലെ വിദ്യാര്‍ഥികള്‍ ദേശീയപാത ഉപരോധിക്കുകയും സര്‍വകലാശാലാ കെട്ടിടങ്ങള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തു. ഞായറാഴ്ച വിദ്യാര്‍ഥി പ്രതിനിധികളുമായും സര്‍വകലാശാലാ അധികൃതരുമായും പൊലീസ് നടത്തിയ ചര്‍ച്ചയും വിജയം കണ്ടില്ല.

വിദ്യാർഥികൾ ദേശീയപാത ഉപരോധിച്ചതാണ് പൊലീസുമായുള്ള സംഘർഷം രൂക്ഷമാക്കിയത്. രണ്ട് പൊലീസ് ജീപ്പുകളും നിരവധി വാഹനങ്ങളും അഗ്നിക്കിരയാക്കി. ഇതിനിടെ ആയുധങ്ങളുമായി പുറത്തുനിന്നെത്തിയ ആളുകൾ പെൺകുട്ടികളുടെ ഹോസ്റ്റലിലേക്ക് കയറി. ഇവർ പെൺകുട്ടികളെ ആക്രമിക്കുകയും ലാപ്ടോപ്പുകൾ അടക്കമുള്ളവ കൈക്കലാക്കുകയും ചെയ്തു എന്ന് വിദ്യാർഥികൾ പറയുന്നു. വിദ്യാർഥികളുടെ ആരോപണത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

cake tower new
LATEST NEWS
അനധികൃത ഫ്ലെക്സ് ബോർഡ് വെച്ചതിന് പൊലീസിനും കിട്ടി എട്ടിന്റെ പണി: പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ

അനധികൃത ഫ്ലെക്സ് ബോർഡ് വെച്ചതിന് പൊലീസിനും കിട്ടി എട്ടിന്റെ പണി: പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ

തിരുവനന്തപുരം: അനധികൃത ഫ്ലെക്സ് ബോർഡുകൾക്കെതിരെ നിയമം കർശനമാക്കാൻ മുന്നിൽനിൽക്കുന്ന കേരള പൊലീസിന്...

നിയമസഭ കയ്യാങ്കളിക്കേസ് വിചാരണ നവംബര്‍ മൂന്നിന് തുടങ്ങും; എല്‍ഡിഎഫ് നേതാക്കള്‍ പ്രതികള്‍

നിയമസഭ കയ്യാങ്കളിക്കേസ് വിചാരണ നവംബര്‍ മൂന്നിന് തുടങ്ങും; എല്‍ഡിഎഫ് നേതാക്കള്‍ പ്രതികള്‍

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളിക്കേസിന്റെ വിചാരണ നവംബര്‍ മൂന്നിന് ആരംഭിക്കും. തിരുവനന്തപുരം ചീഫ്...