ക്ഷേമനിധി ആനുകൂല്യം കുടിശ്ശിക തീർത്ത് നൽകണം: കെ.എസ്.കെ.റ്റി.യു.

Oct 1, 2026

seena

ആറ്റിങ്ങൽ: ക്ഷേമനിധി അധിവർഷ ആനുകൂല്യം കുടിശ്ശിക തീർത്ത് നൽകുന്നതിന് സർക്കാർ തയ്യാറാകണമെന്ന് കെ.എസ്.കെ.റ്റി.യു ആറ്റിങ്ങൽ ഈസ്റ്റ് മേഖലാ സമ്മേളനം സർക്കിരിനോട് ആവശ്യപ്പെട്ടു.

സമ്മേളനം കെ.എസ്.കെ.റ്റി.യു തിരുവനന്തപുരം ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എ ഗണേശൻ ഉദ്ഘാടനം ചെയ്തു. മേഖലാ വൈസ് പ്രസിഡൻ്റ് ബിജു പാറയ്ക്കൽ അധ്യക്ഷത വഹിച്ചു.

രക്തസാക്ഷിപ്രമേയം കെ.പി.ആർ പോറ്റിയും അനുശോചന പ്രമേയം റ്റി.എൽ പ്രഭനും അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ സി ചന്ദ്രബോസ് സ്വാഗതം പറഞ്ഞു. റിപ്പോർട്ട് മേഖലാ സെക്രട്ടറി എം. സതീഷ് ശർമ്മ അവതരിപ്പിച്ചു.

കെ.എസ്.കെ.റ്റി.യു ആറ്റിങ്ങൽ ഏര്യയാ സെക്രട്ടറി ആർ രാജു, സി.ഐ.റ്റി.യു ആറ്റിങ്ങൽ ഏര്യയാ പ്രസിഡൻ്റ് എം മുരളീധരൻ, കെ.എസ്.കെ.റ്റി.യു ഏര്യയാ ജോയിൻ്റ് സെക്രട്ടറി എസ് സതീഷ് കുമാർ, ഏര്യയാ കമ്മിറ്റി അംഗങ്ങളായ ആർ.എസ് അനൂപ്, നിസാർ അഹമ്മദ് എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി ബിജു പാറയ്ക്കൽ (പ്രസിഡൻ്റ്), എം സതീഷ് ശർമ്മ (സെക്രട്ടറി), റ്റി.എൽ പ്രഭൻ ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു.

cake tower new
LATEST NEWS