ഇടിമിന്നലേറ്റ് നിര്‍മ്മാണ തൊഴിലാളി മരിച്ചു; രണ്ടുപേര്‍ക്ക് പരിക്ക്

Oct 1, 2026

seena

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു. തിരുവനന്തപുരം കുന്നത്തുകാല്‍ ചാവടിയിലാണ് അപകടം ഉണ്ടായത്. നിര്‍മ്മാണ തൊഴിലാളിയായ വിന്‍സെന്റ് ( 52) ആണ് മരിച്ചത്.

മിന്നലേറ്റ വിന്‍സെന്റിനെ ഉടന്‍ കാരക്കോണം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിന്‍സെന്റിനൊപ്പം മിന്നലേറ്റ രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വീടിന്റെ മുകൾ നിലയിൽ നിര്‍മ്മാണ ജോലിക്കിടെയാണ് ഇവര്‍ക്ക് മിന്നലേറ്റത്.

തിരുവനന്തപുരം, കൊല്ലം, എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ ശക്തമായ മഴയുണ്ടാകുമെന്നാണ് കാലവസ്ഥ മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും തിങ്കളാഴ്ച പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

cake tower new
LATEST NEWS
‘തീരുമാനങ്ങൾ അറിയുന്നത് മാധ്യമങ്ങളിലൂടെ; മുന്നണിയിൽ കൂടിയാലോചനകളില്ല’: മുഖ്യമന്ത്രി വി ഡി സതീശനെതിരെ ആഞ്ഞടിച്ച് അടൂർ പ്രകാശ്

‘തീരുമാനങ്ങൾ അറിയുന്നത് മാധ്യമങ്ങളിലൂടെ; മുന്നണിയിൽ കൂടിയാലോചനകളില്ല’: മുഖ്യമന്ത്രി വി ഡി സതീശനെതിരെ ആഞ്ഞടിച്ച് അടൂർ പ്രകാശ്

തിരുവനന്തപുരം: യുഡിഎഫിൽ യാതൊരുവിധ കൂടിയാലോചനകളും നടക്കുന്നില്ലെന്നും നിർണ്ണായക തീരുമാനങ്ങൾ പോലും...