വേങ്ങോട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ഗാന്ധിജയന്തി ആഘോഷം സംഘടിപ്പിച്ചു

Oct 2, 2026

seena

വേങ്ങോട്: മഹാത്മാഗാന്ധിയുടെ 157-ാമത് ജന്മദിനം വേങ്ങോട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു. വേങ്ങോട് ജംഗ്ഷനിൽ സ്ഥാപിച്ച ഗാന്ധിജിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് നടന്ന അനുസ്മരണ സമ്മേളനം വേങ്ങോട് മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് എം.ആർ.ഷാനവാസിൻ്റെ അദ്ധ്യക്ഷതയിൽ ഡി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. തേക്കട അനിൽകുമാർ ഉദ്ഘാടനം ചെയ്തു.

യു.ഡി.എഫ് ചെയർമാൻ ആർ.എസ്. വിനോദ് മണി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് ജനറൽ സെക്രട്ടറി ബാബു മഞ്ഞമല, മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻ്റുമാരായ നൂപുരം ചന്ദ്രൻ, വേങ്ങോട് ശശിധരൻ നായർ, എസ്. ഷംനാദ്, ജനറൽ സെക്രട്ടറിമാരായ മുജീബ് കല്ലുവെട്ടി, സജിത്ത് കല്ലുവെട്ടി, നാരായണൻ നായർ, കുന്നുകാട് രവി, കൊയ്ത്തൂർക്കോണം സലിം, ഹുസൈൻ മൈതാനി, അഡ്വ. ആർ.മഞ്ജു, കട്ടിയാട് തുളസി, എം.എ. വാഹിദ്, ഖാദിസുരേഷ്, ശശിധരൻ നായർ, ഹക്കിം അടപ്പിനകം വേങ്ങോട് ഷംസു, തോപ്പുവിള മണിയൻ തുടങ്ങിയവർ നേതൃത്വം നൽകി.

cake tower new
LATEST NEWS