തോന്നയ്‌ക്കൽ പ്രാഥമികാരോഗ്യ കേന്ദ്രവും പരിസരവും ശുചീകരിച്ചു

Oct 2, 2026

seena

വേങ്ങോട്: വേങ്ങോട് മണ്ഡലം കോൺഗ്രസ്സ് കമിറ്റിയും യു.ഡി.എഫ് പോത്തൻകോട് പഞ്ചായത്തു കമ്മിറ്റിയും സംയുക്തമായി ഗാന്ധിജയന്തിദിനത്തോട് അനുബന്ധിച്ച് തോന്നയ്ക്കൽ പ്രാഥമികാരോഗ്യ കേന്ദ്രവും പരിസരവും വൃത്തിയാക്കി.യു.ഡി.എഫ്. പോത്തൻകോട് പഞ്ചായത്ത് ചെയർമാൻ ആർ.എസ്. വിനോദ് മണിയുടെ അദ്ധ്യക്ഷതയിൽ ഡി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. തേക്കട അനിൽകുമാർ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.

വേങ്ങോട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ് എം. ആർ. ഷാനവാസ് മുഖ്യപ്രഭാഷണം നടത്തി. യു.ഡി.എഫ്. കൺവീനർ ഷാജഹാൻ മർഹബ, RSP ജില്ലാ കമ്മിറ്റി അംഗം വേങ്ങോട് മുരളീധരൻ, JSS സംസ്ഥാന കമ്മിറ്റി അംഗം വാവറ അമ്പലം അജി, സേവാദൾ ജില്ലാ സെക്രട്ടറി അഡ്വ. ആർ. മഞ്ജു, മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ഭാരവാഹികളായ മുജീബ് കല്ലുവെട്ടി, നാരായണൻ നായർ, ശശിധരൻ നായർ, വേങ്ങോട് ലാൽ, കുന്നുകാട് രവി, കൊയ്ത്തൂർക്കോണം സലിം, എം.എ വാഹിദ്, ഹക്കിം തുടങ്ങിയവർ നേതൃത്വം നൽകി.

cake tower new
LATEST NEWS