സോഷ്യല്‍ മീഡിയ കത്തിച്ച് ഗായത്രി സുരേഷ്; 1000 ഓറയുമായി ‘കോപ്പര്‍ വി’; ‘ഡിസ്‌കോ’ ടീസര്‍

Oct 6, 2026

seena

ഒരു സാധാരണ മനുഷ്യന്റെ ചിന്തകളില്‍ നിന്ന് ആരംഭിച്ച്, അണ്ടര്‍വേള്‍ഡിന്റെ ഇരുണ്ട ലോകത്തേക്കുള്ള നായകന്റെ മാറ്റം അവതരിപ്പിക്കുന്ന സംഭാഷണങ്ങളുമായി ‘ഡിസ്‌കോ’യുടെ ടീസര്‍. ചെമ്പന്‍ വിനോദിന്റെ ഗംഭീര പ്രകടനവും മാസ് ഡയലോഗുമാണ് ടീസറിന്റെ പ്രധാന ആകര്‍ഷണം. മെക്‌സിക്കന്‍ സിനിമകളെ ഓര്‍മിപ്പിക്കുന്ന ടീസറിലെ ചെമ്പന്‍ വിനോദിന്റെ വാക്കുകള്‍ ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

ചിത്രം തിയേറ്ററുകളില്‍ മികച്ചൊരു ദൃശ്യാനുഭവം സമ്മാനിക്കുമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന ‘അഞ്ചക്കള്ളകോക്കാന്‍’ എന്ന ചിത്രത്തിന് ശേഷം ഉല്ലാസ് ചെമ്പന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഡിസ്‌കോ’. ചെമ്പന്‍ വിനോദ് തിരക്കഥ രചിച്ച ചിത്രം ചെമ്പോസ്‌കി മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ചെമ്പന്‍ വിനോദും, ഫാര്‍സ് ഫിലിംസിന്റെ അഹമ്മദ് ഗോള്‍ച്ചനും സംയുക്തമായാണ് നിര്‍മ്മിക്കുന്നത്.

ആന്റണി വര്‍ഗീസ് പെപ്പെ, ദേവ് മോഹന്‍, ലുക്ക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, അര്‍ജുന്‍ അശോകന്‍, സാഗര്‍ സൂര്യ, വിഷ്ണു ഉണ്ണികൃഷ്ണന്‍, ഷെബിന്‍ ബെന്‍സണ്‍, ഫെമിന ജോര്‍ജ്, കല്യാണി അനില്‍, മീര വാസുദേവ്, ഗായത്രി സുരേഷ്, സെന്തില്‍ കൃഷ്ണ, മണികണ്ഠന്‍ ആചാരി, അപ്പാനി ശരത്, സിനോജ് വര്‍ഗ്ഗീസ്, വിനീത് തട്ടില്‍ തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

cake tower new
LATEST NEWS