അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. റോഡുകളും, മാലിന്യ കേന്ദ്രങ്ങളും ശുചീകരിക്കുന്ന പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. തൊഴിലുറപ്പ് തൊഴിലാളികൾ, ആശാ പ്രവർത്തകർ, ഹരിത കർമ്മ സേന പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു.

എട്ടാം വാർഡ് പുത്തൻ നടയിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങൾ ഗ്രാമപഞ്ചായത്ത് അംഗം എസ് പ്രവീൺ ചന്ദ്ര ഉദ്ഘാടനം ചെയ്തു. കാശിക് സനൽ, ജിജോ പത്രോസ്, ചിത്ര, ഷീബവിനോദ്, ഷാനി, പ്രഭസജൻ, വത്സല,
ബേബി അനിത എന്നിവർ പങ്കെടുത്തു.





















