മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുൻ മന്ത്രി മുഹമ്മദ് റിയാസിനും തിരിച്ചടി

Oct 9, 2026

seena

മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുൻ മന്ത്രി മുഹമ്മദ് റിയാസിനും തിരിച്ചടി. ഇഡി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടു. എഫ്ഐആർ ഇടാനാണ് കോടതിയുടെ നിർദേശം.

മുഖ്യമന്ത്രിയായിരിക്കെ മകൾ വീണ വഴി പിണറായി വിജയൻ 3.28 കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റായ ഇ.ഡിയുടെ പ്രധാന കണ്ടെത്തൽ. വിഷയത്തിൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഇഡി സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് കൈമാറിയിരുന്നു.

ഈ പശ്ചാത്തലത്തിലാണ് കോടതിയുടെ പുതിയ ഉത്തരവ്. എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പ്രാഥമിക അന്വേഷണം ആവശ്യമില്ലെന്ന നിലപാടാണ് ഹരജിക്കാരനും ഇഡിയും കോടതിയിൽ സ്വീകരിച്ചത്.

അതിനിടെ, മുഹമ്മദ് റിയാസ് മന്ത്രിയായിരിക്കെ സമ്പാദിച്ച പണം സുഹൃത്തുക്കൾ മുഖേന വിദേശത്തേക്ക് കടത്തിയെന്ന ആരോപണത്തിലും അന്വേഷണം പുരോഗമിക്കുകയാണ്. ഈ കേസുമായി ബന്ധപ്പെട്ട് റിയാസിന്റെ സുഹൃത്തുക്കൾക്ക് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം ഇതിനോടകം നോട്ടീസ് അയച്ചിട്ടുണ്ട്. കേസിൽ സംസ്ഥാന പൊലീസ് മേധാവിക്ക് ഇഡി നൽകിയ രേഖകൾ കോടതി വിളിച്ചുവരുത്തിയിരുന്നു.

cake tower new
LATEST NEWS
കേരള ഹിന്ദി പ്രചാരസഭയുടെ ദൂസരി പരീക്ഷയിൽ രണ്ടാം സ്ഥാനം നേടിയ ആറ്റിങ്ങൽ സ്വദേശിയെ ആദരിച്ചു

കേരള ഹിന്ദി പ്രചാരസഭയുടെ ദൂസരി പരീക്ഷയിൽ രണ്ടാം സ്ഥാനം നേടിയ ആറ്റിങ്ങൽ സ്വദേശിയെ ആദരിച്ചു

ആറ്റിങ്ങൽ: കേരള ഹിന്ദി പ്രചാരസഭയുടെ ദൂസരി പരീക്ഷയിൽ രണ്ടാം സ്ഥാനം നേടിയ ആറ്റിങ്ങൽ പൊന്നറ സ്നഹോദയം...

മത്സരയോട്ടത്തിന് കടിഞ്ഞാണ്‍; സ്വകാര്യ ബസുകള്‍ക്ക് സമയം കുറിക്കാന്‍ ‘ഡൈനാമിക്’ ആപ്പ്

മത്സരയോട്ടത്തിന് കടിഞ്ഞാണ്‍; സ്വകാര്യ ബസുകള്‍ക്ക് സമയം കുറിക്കാന്‍ ‘ഡൈനാമിക്’ ആപ്പ്

കൊച്ചി: സ്വകാര്യ ബസുകള്‍ തമ്മിലുള്ള ഓട്ടപ്പാച്ചിലും, സമയക്രമം തെറ്റുമ്പോഴുള്ള തര്‍ക്കങ്ങളും റോഡിലെ...