ആറ്റിങ്ങൽ ബാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

Oct 9, 2026

seena

ആറ്റിങ്ങൽ ബാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ആറ്റിങ്ങൽ ബാർ അസോസിയേഷൻ ഹാളിൽ വച്ച് നടന്ന
കമ്പിന്റെ ഉദ്ഘാടനം ഏബൽ ഡേവിഡ് (ആറ്റിങ്ങൽ ജുഡീഷ്യൽ ഒന്നാം ക്ലാസ്
മജിസ്‌ട്രേറ്റ് കോടതി–IV ജഡ്ജ്) നിർവഹിച്ചു.

ആറ്റിങ്ങൽ ബാർ അസോസിയേഷൻ വൈസ് പ്രസിഡന്റ്‌ അഡ്വക്കേറ്റ് രഞ്ജു വി എം യോഗത്തിൽ അധ്യക്ഷത വഹിച്ചു.

ആറ്റിങ്ങൽ ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വക്കേറ്റ് ദിലീപ്. വി .എൽ സ്വാഗതം ആശംസിച്ചു. ബാർ അസോസിയേഷൻ പ്രസിഡന്റ്‌ അഡ്വ. ഷിഹാബുദീൻ കുറിയേടത്ത്, അഡ്വ.നജിമുദീൻ, അഡ്വ നിസാർ, അഡ്വ ശ്രീരാഗ്, അഡ്വ ബിസ്മി, അഡ്വ അഞ്ജന, അഡ്വ സഹാന എന്നിവർ ക്യാമ്പ് നേതൃത്വം വഹിച്ചു. ആറ്റിങ്ങൽ ബാർ അസോസിയേഷനിലെ അഭിഭാഷകർ, അഡ്വക്കേറ്റ് ക്ലാർക്ക് മാർ, കോടതി ജീവനക്കാർ എന്നിവർ പങ്കെടുത്തു.

cake tower new
LATEST NEWS
കേരള ഹിന്ദി പ്രചാരസഭയുടെ ദൂസരി പരീക്ഷയിൽ രണ്ടാം സ്ഥാനം നേടിയ ആറ്റിങ്ങൽ സ്വദേശിയെ ആദരിച്ചു

കേരള ഹിന്ദി പ്രചാരസഭയുടെ ദൂസരി പരീക്ഷയിൽ രണ്ടാം സ്ഥാനം നേടിയ ആറ്റിങ്ങൽ സ്വദേശിയെ ആദരിച്ചു

ആറ്റിങ്ങൽ: കേരള ഹിന്ദി പ്രചാരസഭയുടെ ദൂസരി പരീക്ഷയിൽ രണ്ടാം സ്ഥാനം നേടിയ ആറ്റിങ്ങൽ പൊന്നറ സ്നഹോദയം...

മത്സരയോട്ടത്തിന് കടിഞ്ഞാണ്‍; സ്വകാര്യ ബസുകള്‍ക്ക് സമയം കുറിക്കാന്‍ ‘ഡൈനാമിക്’ ആപ്പ്

മത്സരയോട്ടത്തിന് കടിഞ്ഞാണ്‍; സ്വകാര്യ ബസുകള്‍ക്ക് സമയം കുറിക്കാന്‍ ‘ഡൈനാമിക്’ ആപ്പ്

കൊച്ചി: സ്വകാര്യ ബസുകള്‍ തമ്മിലുള്ള ഓട്ടപ്പാച്ചിലും, സമയക്രമം തെറ്റുമ്പോഴുള്ള തര്‍ക്കങ്ങളും റോഡിലെ...