കീഴാറ്റിങ്ങൽ: വൈ.എൽ.എം.യു.പി.സ്കൂളിലെ മുൻ പാചകത്തൊഴിലാളി വസന്തയെ അവരുടെ വസതിയിലെത്തി ആദരിച്ചു. ഹെഡ് മിസ്ട്രസ്റ്റ് ബിനു ഷെറീനയും വിദ്യാർത്ഥി പ്രതിനിധിയും ചേർന്നാണ് വസന്തയ്ക്ക് ഉപഹാരവും പൊന്നാടയും സമർപ്പിച്ചത്.

ദീർഘകാലം വിദ്യാലയത്തിലെ ഉച്ചഭക്ഷണ വിതരണത്തിന് നേതൃത്വം നൽകിയ വസന്ത അമ്മ, തലമുറകളോളം വരുന്ന വിദ്യാർത്ഥികൾക്ക് സ്നേഹത്തോടെ ഭക്ഷണമേകിയ പ്രിയപ്പെട്ട വ്യക്തിത്വമാണ്. അവരെ നേരിൽ ചെന്ന് കാണാനും സ്നേഹാദരങ്ങൾ അറിയിക്കാനും കഴിഞ്ഞത് സ്കൂളിന് വലിയ അഭിമാന നിമിഷമായി.
എസ്.ആർ.ജി കൺവീനർ റാണി ടീച്ചർ, അഞ്ജലി ടീച്ചർ, സ്കൂളിന്റെയും വിദ്യാർത്ഥികളുടെയും പ്രതിനിധിയായി അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി അനയ R ബിനു എന്നിവരടങ്ങിയ സംഘമാണ് വസന്ത അമ്മയുടെ വീട്ടിലെത്തി ആദരം നൽകിയത്. തങ്ങളുടെ പ്രിയപ്പെട്ട വസന്ത അമ്മയോടൊപ്പം ചെലവഴിച്ച നിമിഷങ്ങൾ യാത്രയിലുടനീളം ഓർമകൾ പുതുക്കാൻ ഇടയാക്കിയെന്ന് അധ്യാപകർ പങ്കുവെച്ചു. തനിക്ക് നൽകിയ ഈ സ്നേഹാദരവിന് വസന്ത അമ്മ നന്ദിയും സന്തോഷവും രേഖപ്പെടുത്തി.





















