കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ 36ആം തിരുവനന്തപുരം ജില്ലാ സമ്മേളനം 2027 ജനുവരി 8,9,10 തീയതികളിലായി ആറ്റിങ്ങൽ ടൗൺ ഹാളിൽ നടക്കും.
ഇതിന്റെ ഭാഗമായി സ്വാഗത സംഘ രൂപീകരണ യോഗം നാളെ (ഒക്ടോബർ 15 വ്യാഴാഴ്ച) വൈകുന്നേരം 3.30ന് ആറ്റിങ്ങൽ മുനിസിപ്പൽ ലൈബ്രറി ഹാളിൽ നടക്കും.
ഉദ്ഘാടനം അഡ്വക്കേറ്റ് ബി ജോയ് എംഎൽഎ നിർവഹിക്കും. കെ എസ് ടി എ ജില്ലാ പ്രസിഡന്റ് ആർ ഷിബു അധ്യക്ഷനാകും. ഒ എസ് അംബിക എംഎൽഎ അഭിവാദ്യം ചെയ്യും. കെ എസ് ടി എ ജില്ലാ സെക്രട്ടറി ആർ വിദ്യ വിനോദ്, സി ഐ ടി യു ജില്ലാ സെക്രട്ടറി ആർ രാമു, സി ഐ ടി യു സംസ്ഥാന കമ്മിറ്റി അംഗം ആർ സുഭാഷ്, ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ എം പ്രദീപ്, കെ എസ് ടി എ സംസ്ഥാന സെക്രട്ടറി നജീബ്, സംസ്ഥാന വൈസ് പ്രസിഡണ്ട് പി വി രാജേഷ്, കെ എസ് ടി എ സംസ്ഥാന എക്സിക്യൂട്ടീവ്സ്മാരായ സിജോവ് സത്യൻ, പി സുജു മേരി, കെ എസ് ടി എ ആറ്റിങ്ങൽ സബ് ജില്ലാ സെക്രട്ടറി എസ് നിഹാസ് തുടങ്ങിയവർ പങ്കെടുക്കും.






















