സ്വകാര്യ ബസിൽ നിന്നും വിദ്യാർഥിനി റോഡിലേക്ക് വീണു; അത്ഭുതകരമായ രക്ഷപ്പെടൽ

Oct 14, 2026

seena

തലശേരി: തലശേരി നഗരത്തിൽ സ്വകാര്യ ബസിന്റെ ചവിട്ടുപടിയിൽ നിന്ന് വിദ്യാർഥിനി റോഡിലേക്ക് വീണു. തിരക്കുള്ള ബസിൽ കയറിയ വിദ്യാർഥിനി ചവിട്ടുപടിയിൽ നിന്ന് മുകളിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ ഡോർ അടയ്ക്കാതെ വാഹനം പെട്ടെന്ന് മുന്നോട്ടെടുത്തതാണ് അപകടത്തിനിടയാക്കിയത്. വീഴ്ചയ്ക്കിടെ കൈ റോഡിൽ കുത്താൻ കഴിഞ്ഞതിനാൽ തലയിടിക്കാതെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

കോഴിക്കോട്ടുനിന്ന് കണ്ണൂരിലേക്ക് സർവീസ് നടത്തുന്ന ‘തേജാറാം’ എന്ന സ്വകാര്യ ബസിൽ നിന്നാണ് സ്കൂളിലേക്ക് പോകാൻ വേണ്ടി കയറിയ വിദ്യാർഥിനി താഴേക്ക് വീണത്. ഡോർ അടയ്ക്കാതെ ബസ് മുന്നോട്ടെടുത്തതോടെ പിടിവിട്ട് വിദ്യാർഥിനി പുറകിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ തലശേരി ടൗൺ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ സംഭവത്തെക്കുറിച്ച് തലശേരി ടൗൺ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. തിരക്കേറിയ സമയങ്ങളിൽ വാതിലുകൾ അടയ്ക്കാതെ അശ്രദ്ധമായി സർവീസ് നടത്തുന്ന ബസുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

cake tower new
LATEST NEWS
കിളിമാനൂർ ശ്രീ പുല്ലയിൽ വീട് ഭഗവതി ക്ഷേത്രത്തിലെ നവരാത്രി പൂജകൾക്ക് ഒക്ടോബർ 18 നു തുടക്കമാകും

കിളിമാനൂർ ശ്രീ പുല്ലയിൽ വീട് ഭഗവതി ക്ഷേത്രത്തിലെ നവരാത്രി പൂജകൾക്ക് ഒക്ടോബർ 18 നു തുടക്കമാകും

കിളിമാനൂർ ശ്രീ പുല്ലയിൽ വീട് ഭഗവതി ക്ഷേത്രത്തിലെ നവരാത്രി പൂജകൾ 2026 ഒക്ടോബർ 18 മുതൽ ഒക്ടോബർ 21...