ചെറുവയല്‍ രാമന്‍ അന്തരിച്ചു

Oct 14, 2026

seena

കോഴിക്കോട്: പൈതൃക നെൽവിത്തുകളുടെ കാവലാളായ ചെറുവയല്‍ രാമന്‍ അന്തരിച്ചു. 75 വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.കാര്‍ഷിക മേഖലയിലെ സംഭാവന കണക്കിലെടുത്ത് 2023ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിരുന്നു.

1952 ജൂൺ 6 ന് ജനനം. രണ്ടാമത്തെ വയസ്സുമുതൽ പിതാവിനെ പിരിഞ്ഞ് അമ്മാവനോടൊത്ത് വളർന്നു. ദാരിദ്ര്യം നിറഞ്ഞ കുട്ടിക്കാലം. കമ്മന നവോദയ എൽ. പി. സ്കൂളിൽ അഞ്ചാം ക്ലാസ്സ് വരെ മാത്രം പഠനം. പത്താം വയസ്സുമുതൽ കാർഷിക ജീവിതം.1969 ൽ എംപ്ലോയ്‌മെന്റ് എക്‌ചേഞ്ച് മുഖേന കണ്ണൂർ ഡി.എം.ഒ. ഓഫീസിൽ വാർഡനായി 150 രൂപ ശമ്പളത്തിൽ ജോലി കിട്ടിയെങ്കിലും കൃഷിഭൂമി ഉപേക്ഷിച്ചുപോകാൻ ഇഷ്ടമില്ലാത്തതിനാൽ സർക്കാർ ജോലി വേണ്ടെന്നുവച്ചു. വയനാടിന്റെ നെല്ലച്ഛൻ എന്ന പേരിൽ പ്രശസ്തനായ അദ്ദേഹം, നൂറുവർഷങ്ങൾക്ക് മുൻപ് വയനാട്ടിലുണ്ടായിരുന്ന നൂറിലേറെ നാടൻ നെൽവിത്തിനങ്ങളിൽ മുപ്പതെണ്ണം കൃഷിചെയ്ത് നിലനിർത്തിയിരുന്നു.

കൃഷിക്കുപുറമെ നല്ലൊരു പരിസ്ഥിതി പ്രവർത്തകൻ കൂടിയാണ് രാമൻ. 2011ൽ ഹൈദരാബാദിൽ വച്ചു നടന്ന ജൈവവൈവിധ്യ സംരക്ഷണത്തിനായുള്ള പതിനൊന്ന് രാജ്യങ്ങളുടെ സമ്മേളനത്തിൽ കേരളത്തിലെ കർഷകരെ പ്രതിനിധീകരിച്ചു. 2011ൽ ഹൈദരാബാദിൽവച്ചുനടന്ന ജൈവവൈവിധ്യ സംരക്ഷണത്തിനായുള്ള പതിനൊന്ന് രാജ്യങ്ങളുടെ സമ്മേളനത്തിൽ കേരളത്തിലെ കർഷകരെ പ്രതിനിധീകരിച്ചു. 2016 ലെ ജനിതക സംരക്ഷണ പുരസ്‌കാരം ഉൾപ്പടെ നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. 2026-ൽ കാർഷികമേഖലയിലെ സമഗ്ര സംഭാവനയ്ക്ക് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിൽ സംസ്ഥാന കൃഷി വകുപ്പ് ഏർപ്പെടുത്തിയ പുരസ്‌കാരം ചെറുവയൽ രാമനാണ് ലഭിച്ചത്.

cake tower new
LATEST NEWS
കിളിമാനൂർ ശ്രീ പുല്ലയിൽ വീട് ഭഗവതി ക്ഷേത്രത്തിലെ നവരാത്രി പൂജകൾക്ക് ഒക്ടോബർ 18 നു തുടക്കമാകും

കിളിമാനൂർ ശ്രീ പുല്ലയിൽ വീട് ഭഗവതി ക്ഷേത്രത്തിലെ നവരാത്രി പൂജകൾക്ക് ഒക്ടോബർ 18 നു തുടക്കമാകും

കിളിമാനൂർ ശ്രീ പുല്ലയിൽ വീട് ഭഗവതി ക്ഷേത്രത്തിലെ നവരാത്രി പൂജകൾ 2026 ഒക്ടോബർ 18 മുതൽ ഒക്ടോബർ 21...