ആറ്റിങ്ങൽ: തിനവിള രാമരച്ചംവിള ശ്രീദുർഗ്ഗാംബിക ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് തുടക്കമായി. നവരാത്രി ദിവസങ്ങളിൽ ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും വിവിധ ആചാരാനുഷ്ഠാനങ്ങളും കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.
എല്ലാ ദിവസവും വൈകുന്നേരം അഞ്ചിന് പത്മമിട്ട് ഭഗവതിസേവയോടനുബന്ധിച്ച് വിശേഷാൽ ദേവീപൂജ നടക്കും. തുടർന്ന് സന്ധ്യാദീപാരാധനയും നവരാത്രി പൂജയും ഉണ്ടായിരിക്കും.
വൈകുന്നേരം ഏഴുമുതൽ ശ്രീദുർഗ്ഗാംബിക ക്ഷേത്ര കലാമണ്ഡപത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറും. സംഗീതം, നൃത്തം തുടങ്ങി വിവിധ കലാരൂപങ്ങൾ അവതരിപ്പിക്കുന്ന പരിപാടികളിൽ കലാകാരന്മാരും കലാസംഘങ്ങളും പങ്കെടുക്കും.
ഒക്ടോബർ 18 ഞായറാഴ്ച വൈകുന്നേരം ആറിന് പൂജവയ്പ് നടക്കും. ഒക്ടോബർ 21 ബുധനാഴ്ച രാവിലെ 6.30 മുതൽ വിദ്യാരംഭച്ചടങ്ങുകൾ ആരംഭിക്കും. കുട്ടികൾക്ക് ആദ്യാക്ഷരം കുറിക്കുന്നതിനുള്ള സൗകര്യവും ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ട്.


















