മഞ്ഞ് പുതച്ച് യുഎഇ, കാഴ്ച മറക്കുന്ന മൂടല്‍മഞ്ഞില്‍ മുന്നറിയിപ്പ്, ശക്തമായ കാറ്റിനും സാധ്യത

Oct 16, 2026

seena

അബുദാബി: യുഎഇയില്‍ പല ഇടങ്ങളിലായി ശക്തമായ മൂടല്‍മഞ്ഞ്. ഇന്ന് രാവില്‍െ മുതല്‍ പലയിടത്തും കാഴ്ചാപരിധി വളരെ കുറഞ്ഞതിനാല്‍, വാഹനമോടിക്കുന്നവര്‍ക്ക് റോഡരികിലെ സൂചനാ ബോര്‍ഡുകള്‍ അടുത്തെത്തിയാല്‍ മാത്രമേ കണാന്‍ കഴിയുന്നുള്ളു. കാഴ്ചാപരിധി കുറവായതിനാല്‍ വാഹനങ്ങളുടെ വേഗത കുറയ്ക്കാനും അതീവ ജാഗ്രത പാലിക്കാനും പൊലീസ് നിര്‍ദ്ദേശം നല്‍കി.

ദുബൈ മുതല്‍ റാസല്‍ഖൈമ വരെ പലയിടങ്ങളിലും മൂടല്‍മഞ്ഞ് അനുഭവപ്പെട്ടു. എമിറേറ്റില്‍ പല ഇടങ്ങളിലും മൂടല്‍മഞ്ഞ് അനുഭവപ്പെടുന്നുണ്ട്. നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി രാജ്യത്തുടനീളം മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് റെഡ്, യെല്ലോ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരുന്നു. ഇന്ന് രാവിലെ 9 മണി വരെ ഇവ പ്രാബല്യത്തിലുണ്ടായിരുന്നു.

ഇന്ന് യുഎഇയില്‍ കാലാവസ്ഥ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമോ ആയിരിക്കും.ഉച്ചകഴിഞ്ഞ് കിഴക്കന്‍, തെക്കന്‍ മേഖലകളില്‍ സംവഹന മേഘങ്ങള്‍ രൂപപ്പെടാനും മഴ പെയ്യാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച രാവിലെയും തീരപ്രദേശങ്ങളിലും ഉള്‍പ്രദേശങ്ങളിലും അന്തരീക്ഷത്തില്‍ ഈര്‍പ്പം വര്‍ദ്ധിക്കാനും, മൂടല്‍മഞ്ഞുണ്ടാകാനും സാധ്യതയുണ്ട്.

മിതമായ രീതിയില്‍ കാറ്റിന് സാധ്യയുണ്ട്. എന്നാല്‍ ചില സമയങ്ങളില്‍ മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശിയേക്കാം. കാറ്റ് കാരണം പൊടിപടലങ്ങള്‍ ഉയരാനും, ഇത് കാഴ്ചാപരിധി കുറയ്ക്കാനും ഇടയാക്കിയേക്കാം. അറേബ്യന്‍ ഗള്‍ഫില്‍ കടല്‍ ശാന്തമോ മിതമായതോ ആയിരിക്കും, ഒമാന്‍ കടലില്‍ കടല്‍ താരതമ്യേന ശാന്തമായിരിക്കും. വെള്ളിയാഴ്ച അബുദാബി, ഷാര്‍ജ, ദുബൈ എന്നിവിടങ്ങളില്‍ താപനില 37°C വരെ ഉയരും. ഈ എമിറേറ്റുകളില്‍ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ താപനില 29°C ആയിരിക്കും.

cake tower new
LATEST NEWS
സിഎംആർഎൽ മാസപ്പടി കേസ്; ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി വിജയനും വീണയും റിയാസും സുപ്രീം കോടതിയിൽ

സിഎംആർഎൽ മാസപ്പടി കേസ്; ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി വിജയനും വീണയും റിയാസും സുപ്രീം കോടതിയിൽ

ഡൽഹി: സിഎംആർഎൽ–എക്സാലോജിക് മാസപ്പടി ഇടപാടിൽ വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന കേരള ഹൈക്കോടതി...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: അപേക്ഷിക്കാനുള്ള വാര്‍ഷിക വരുമാന പരിധി കൂട്ടി; സാധാരണക്കാർക്ക് ആശ്വാസം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: അപേക്ഷിക്കാനുള്ള വാര്‍ഷിക വരുമാന പരിധി കൂട്ടി; സാധാരണക്കാർക്ക് ആശ്വാസം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള സഹായത്തിന് അര്‍ഹതാ മാനദണ്ഡമായ...