ചൊവ്വാഴ്ച വരെ ശക്തമായ മഴ; ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Oct 17, 2026

seena

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത നാലുദിവസം മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. ലക്ഷദ്വീപിന്റെ വടക്കന്‍ ഭാഗങ്ങള്‍ക്കും സമീപ പ്രദേശങ്ങള്‍ക്കും മുകളിലായി ചക്രവാതച്ചുഴി തുടരുന്നു.തമിഴ്‌നാടിനും തെക്കന്‍ തീരദേശ ആന്ധ്രാപ്രദേശിനും സമീപ പ്രദേശങ്ങള്‍ക്കും മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്.

കേരളത്തില്‍ ഇന്ന് മുതല്‍ 20 വരെയുള്ള ദിവസങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത. ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കാണ് സാധ്യത കല്‍പ്പിക്കുന്നത്. ഇന്ന് മുതല്‍ 18, 19, 20 തീയതികളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 30-40 കി.മീ. വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത നാല് ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനം

വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു.

17/10/2026 : കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം

18/10/2026 : മലപ്പുറം, കോഴിക്കോട്, വയനാട്

19/10/2026 : പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട്

20/10/2026 : പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം

cake tower new
LATEST NEWS
കോരാണി സനൽ (65) അന്തരിച്ചു

കോരാണി സനൽ (65) അന്തരിച്ചു

ആറ്റിങ്ങൽ: കോരാണി കടയിൽ വീട്ടിൽ സനിൽകുമാർ (കോരാണി സനിൽ) (65)അന്തരിച്ചു. ആറ്റിങ്ങൽ ചുടുകാട് ഗ്രീൻ...

3 പേര്‍ സ്‌കൂട്ടറില്‍ പോയതുകൊണ്ട് ഇടിക്കാമോ ? പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

3 പേര്‍ സ്‌കൂട്ടറില്‍ പോയതുകൊണ്ട് ഇടിക്കാമോ ? പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

കൊച്ചി: നെടുമ്പാശേരിയില്‍ ആഡംബരകാര്‍ സ്‌കൂട്ടറിനു പിന്നിലിടിച്ച് മൂന്ന് പേര്‍ കൊല്ലപ്പെട്ട കേസില്‍...

മഹാനവമി, വിജയദശമി ദിവസങ്ങളില്‍ തുലാമാസപൂജ; ശബരിമല നട ഇന്ന് തുറക്കും; മുഖ്യമന്ത്രി ദര്‍ശനത്തിനെത്തും

മഹാനവമി, വിജയദശമി ദിവസങ്ങളില്‍ തുലാമാസപൂജ; ശബരിമല നട ഇന്ന് തുറക്കും; മുഖ്യമന്ത്രി ദര്‍ശനത്തിനെത്തും

ശബരിമല: തുലാമാസപൂജയ്ക്ക് ശബരിമല അയ്യപ്പ ക്ഷേത്രനട ഇന്ന് തുറക്കും. മുഖ്യമന്ത്രി വിഡി സതീശന്‍,...