അഞ്ച് ലക്ഷം ഡൗണ്‍ലോഡുകള്‍; പ്ലേ സ്‌റ്റോറില്‍ വ്യാജ വാട്‌സ്ആപ്പ്, മുന്നറിയിപ്പ്

Oct 17, 2026

seena

ഡല്‍ഹി: പ്ലേ സ്‌റ്റോറില്‍ വ്യാജ വാട്‌സ്ആപ്പ് കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ആപ്പിന് അഞ്ച് ലക്ഷം ഡൗണ്‍ലോഡുകള്‍ നടന്നതായുമാണ് റിപ്പോര്‍ട്ട്. ഔദ്യോഗിക മെസേജിങ് ആപ്പിന് മുകളിലായി, പണം നല്‍കി പ്രൊമോട്ട് ചെയ്യുന്ന ‘സ്‌പോണ്‍സേര്‍ഡ്’ വിഭാഗത്തിലാണ് ആപ്പ് പ്രത്യക്ഷപ്പെട്ടത്. റെഡ്ഡിറ്റ് ഉപയോക്താവാണ് ഈ ആപ്പ് കണ്ടെത്തിയത്. ആന്‍ഡ്രോയിഡ് അതോറിറ്റി, ദി വെര്‍ജ് എന്നിവ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വിഷയത്തില്‍ ഗൂഗിള്‍ പ്രതികരിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

‘വാട്സ്ആപ്പ് മെസഞ്ചര്‍’ എന്ന പേരിലാണ് ഈ ആപ്പ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ‘Agment Assets sallu’ എന്ന പേരുള്ള ഒരു ഡെവലപ്പര്‍ ആണ് ആപ്പ് റിലീസ് ചെയ്തിരിക്കുന്നത്. ഈ ഡെവലപ്പര്‍ക്ക് പ്ലാറ്റ്ഫോമില്‍ മറ്റ് ആപ്പുകളൊന്നും ഇല്ല. യഥാര്‍ത്ഥ ആപ്പിന്റെ ഐക്കണ്‍, സ്‌ക്രീന്‍ഷോട്ടുകള്‍, വിവരണം എന്നിവയോട് സാമ്യമുള്ള ഘടകങ്ങളാണ് വ്യാജ ആപ്പിലും ഉപയോഗിച്ചിരിക്കുന്നത്.

ആപ്പിന്റെ പേരും ഐക്കണും മാത്രം ശ്രദ്ധിക്കുന്ന ഉപയോക്താക്കള്‍ക്ക് യഥാര്‍ത്ഥ ആപ്പും വ്യാജ ആപ്പും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാന്‍ പ്രയാസമായിരിക്കും. ‘വാട്സ്ആപ്പ് എല്‍എല്‍സി’ പ്രസിദ്ധീകരിച്ച ഔദ്യോഗിക വാട്സ്ആപ്പ് മെസഞ്ചര്‍ ആപ്പ് 10 ബില്യണിലധികം പേര്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. കൂടാതെ, ഇതിന് ‘എഡിറ്റേഴ്‌സ് ചോയ്‌സ്’ ബാഡ്ജും 24.6 കോടി റിവ്യൂവും ഉണ്ട്.

cake tower new
LATEST NEWS
മൂന്ന് വയസുകാരന് കളിക്കാന്‍ അമ്മാവന്‍ തോക്ക് നല്‍കി; അബദ്ധത്തില്‍ വെടിയുതിര്‍ന്നു, ദാരുണാന്ത്യം

മൂന്ന് വയസുകാരന് കളിക്കാന്‍ അമ്മാവന്‍ തോക്ക് നല്‍കി; അബദ്ധത്തില്‍ വെടിയുതിര്‍ന്നു, ദാരുണാന്ത്യം

റാഞ്ചി: അമ്മാവന്‍ നല്‍കിയ തോക്കുമായി കളിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി മൂന്ന് വയസുകാരന്‍...

ന്യൂഡില്‍സ് കഴിച്ച് ഉറങ്ങാന്‍ കിടന്ന അഞ്ചംഗ കുടുംബം മരിച്ച നിലയില്‍, ഭക്ഷ്യ വിഷബാധയെന്ന് സംശയം

ന്യൂഡില്‍സ് കഴിച്ച് ഉറങ്ങാന്‍ കിടന്ന അഞ്ചംഗ കുടുംബം മരിച്ച നിലയില്‍, ഭക്ഷ്യ വിഷബാധയെന്ന് സംശയം

ഉത്തര്‍പ്രദേശ്: ഗ്രേറ്റര്‍ നോയിഡയിലെ റാബുപുരയില്‍ ഒരു കുടുംബത്തിലെ അഞ്ചു പേരെ മരിച്ച നിലയില്‍...