പവര്‍കട്ട് സമയത്ത് മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ഫ്യൂസ് ഊരിയ ആള്‍ പിടിയില്‍; അറസ്റ്റിലായത്‌ പൂനെയില്‍ നിന്ന്

Oct 19, 2026

seena

കൊച്ചി: മുഖ്യമന്ത്രി വിഡി സതീശന്റെ മണ്ഡലത്തില്‍ ഉള്‍പ്പെട്ട പ്രദേശത്ത് കെഎസ്ഇബി ട്രാന്‍സ്‌ഫോര്‍മറിന്റെ ഫ്യൂസ് ഊരി വൈദ്യുത തടസ്സമുണ്ടാക്കിയ കേസിലെ പ്രതി അറസ്റ്റില്‍. കൈതാരം സ്വദേശിയായ കളത്തിപ്പറമ്പില്‍ വിഷ്ണുവിനെയാണ് പൂനെയില്‍നിന്ന് പൊലീസ് പിടികൂടിയത്.

കഴിഞ്ഞ വൈദ്യുതി പ്രതിസന്ധിയുടെ കാലത്താണ് പറവൂരില്‍ വ്യാപകമായി ട്രാന്‍സ്‌ഫോര്‍മറുകളില്‍നിന്ന് ഫ്യൂസ് ഊരി മാറ്റുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കൈതാരത്ത് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു. കെഎസ്ഇബി നല്‍കിയ ഔദ്യോഗിക പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

സംഭവത്തിനു പിന്നാലെ കേരളം വിട്ട വിഷ്ണുവിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൂനെയില്‍നിന്ന് പിടികൂടിയത്. സംഭവത്തില്‍ നേരത്തെ രാഷ്ട്രീയ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, പ്രതിക്ക് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമില്ലെന്നും നാട്ടുകാരെ ബുദ്ധിമുട്ടിക്കുന്ന സാമൂഹികവിരുദ്ധ മനോഭാവമാണ് സംഭവത്തിന് പിന്നിലെന്നും പൊലീസ് വ്യക്തമാക്കി.

cake tower new
LATEST NEWS
നമ്പർ പ്ലേറ്റിലെ ചിത്രപ്പണിക്ക് പിടിവീഴും, 5000 രൂപ വരെ പിഴ; ഈ 14 എണ്ണം നിയമവിരുദ്ധം, ചട്ട ലംഘനങ്ങൾ പങ്കുവെച്ച് എംവിഡി

നമ്പർ പ്ലേറ്റിലെ ചിത്രപ്പണിക്ക് പിടിവീഴും, 5000 രൂപ വരെ പിഴ; ഈ 14 എണ്ണം നിയമവിരുദ്ധം, ചട്ട ലംഘനങ്ങൾ പങ്കുവെച്ച് എംവിഡി

തിരുവനന്തപുരം: രജിസ്ട്രേഷൻ നമ്പർ എന്നത് വാഹനങ്ങളെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ട ഒന്നാണ്....