സഞ്ജു വെടിക്കെട്ടില്‍ പ്രതീക്ഷ, നാല് വര്‍ഷത്തിനുശേഷം ഭുവി ഇന്നിറങ്ങും; ന്യൂസിലന്‍ഡിനെതിരായ ടി20യ്ക്ക് ഇന്ന് തുടക്കം

Oct 22, 2026

seena

ക്രൈസ്റ്റ് ചര്‍ച്ച്: വെസ്റ്റ്ഇന്‍ഡീസിനെതിരായ ടി20 പരമ്പരയുടെ ആവേശം കെട്ടടങ്ങും മുന്‍പ് ഇന്ത്യ അടുത്ത അങ്കത്തിന് ഇറങ്ങുന്നു. ന്യൂസിലന്‍ഡിനെതിരായ അഞ്ച് മത്സര ടി20 പരമ്പരയിലെ ആദ്യമത്സരം ഇന്ന് ക്രൈസ്റ്റ് ചര്‍ച്ചിലെ ഹാഗ് ലി ഓവല്‍ സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.30നാണ് മത്സരം.

ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ നേതൃത്വത്തിലിറങ്ങുന്ന ഇന്ത്യന്‍ ടീമിന്റെ പ്രതീക്ഷ മുഴുവന്‍ ബാറ്റിങ് നിരയിലാണ്. അഭിഷേക്- ശര്‍മ സഞ്ജു സാംസണ്‍ ഓപ്പണിങ് ജോഡി നല്‍കുന്ന തുടക്കം മധ്യനിരയില്‍ ഇഷാന്‍ കിഷന്‍, ശ്രേയസ്, തിലക് വര്‍മ തുടങ്ങിയവര്‍ ഏറ്റുപിടിച്ചാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാകും. വിന്‍ഡീസ് പരമ്പരയില്‍ അവസരം ലഭിക്കാതിരുന്ന പതിനഞ്ചുകാരന്‍ വൈഭവ് സൂര്യവംശിക്ക് ന്യൂസിലന്‍ഡിലും ബെഞ്ചിലായിരിക്കും സ്ഥാനമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നാലുവര്‍ഷത്തിനുശേഷം ദേശീയ ടീമിലേക്ക് തിരിച്ചെത്തിയ പേസര്‍ ഭുവനേശ്വര്‍ കുമാര്‍ ഇന്ന് ഇലവനില്‍ ഇടംപിടിച്ചേക്കും. വിന്‍ഡീസിനെതിരായ അഞ്ചാം ടി20യില്‍ ഭുവിയെ ഇലവനില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും മഴ മൂലം ഉപേക്ഷിച്ചിരുന്നതിനാല്‍ ഗ്രൗണ്ടില്‍ ഇറങ്ങാന്‍ സാധിച്ചില്ല. ഭുവിക്കൊപ്പം അര്‍ഷ്ദീപ് സിങും പ്രിന്‍സ് യാദവും പേസ് നിരയില്‍ എത്തിയേക്കും.

cake tower new
LATEST NEWS
വരുന്നൂ വീണ്ടും ന്യൂനമര്‍ദം; ഞായറാഴ്ച വരെ സംസ്ഥാനത്ത് തീവ്രമഴ; ഇന്ന് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വരുന്നൂ വീണ്ടും ന്യൂനമര്‍ദം; ഞായറാഴ്ച വരെ സംസ്ഥാനത്ത് തീവ്രമഴ; ഇന്ന് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. തീവ്രമഴ...

കോവളം സ്പാ പീഡനം: സ്പാകൾ കേന്ദ്രീകരിച്ച് വ്യാപക പരിശോധന; മനുഷ്യക്കടത്തിനെതിരെ കർശന നടപടിയെന്ന് ഡിജിപി

കോവളം സ്പാ പീഡനം: സ്പാകൾ കേന്ദ്രീകരിച്ച് വ്യാപക പരിശോധന; മനുഷ്യക്കടത്തിനെതിരെ കർശന നടപടിയെന്ന് ഡിജിപി

തിരുവനന്തപുരം: കോവളത്തെ സ്പായുടെ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ...

അഞ്ചു സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത വര്‍ഷം ആദ്യം?; മുന്നൊരുക്കങ്ങള്‍ ഊര്‍ജ്ജിതം

അഞ്ചു സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത വര്‍ഷം ആദ്യം?; മുന്നൊരുക്കങ്ങള്‍ ഊര്‍ജ്ജിതം

ഡല്‍ഹി: അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ചു സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ്...